ലക്‌നൗ: ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അദ്ദേഹം ഗോരഖ്പൂരിലെ ക്ഷേത്രത്തിൽ എത്തിയത്. ശ്രാവണമാസത്തോട് അനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം.
ശ്രാവണ മാസത്തിലെ രണ്ടാം തിങ്കളാഴ്ചയാണ് ഇന്ന്. ഇതിനോട് അനുബന്ധിച്ച് ആയിരുന്നു അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. രാവിലെ നടന്ന വിശേഷാൽ പൂജകളിൽ അദ്ദേഹം പങ്കെടുത്തു. ഇതിന് പുറമേ പ്രത്യേക വഴിപാടുകളും നടത്തി. ക്ഷേത്ര അധികൃതരുമായി കൂടിക്കാഴ്ച ഉൾപ്പെടെ നടത്തിയ ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്. അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം ശ്രാവണ മാസത്തോട് അനുബന്ധിച്ച് വരാണാസി, പ്രയാഗ്‌രാജ്, ഹരിദ്വാർ എന്നിവിടങ്ങളിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. പതിനായിരക്കണക്കിന് ഭക്തരാണ് ഇവിടങ്ങളിലേക്ക് എത്തിയത്.
Discussion about this post