സിഡ്നി: കേരളത്തിൽ തെരുവു നായ ശല്യം രൂക്ഷമായിരിക്കുകയാണ്. കുഞ്ഞുങ്ങളെ അടക്കം തെരുവ് നായ ആക്രമിക്കുന്ന വാർത്തകൾ വലിയ വേദനയോടെയാണ് ആളുകൾ വായിക്കുന്നത്. ഇപ്പോഴിതാ കാട്ടു നായ്ക്കളിൽ നിന്ന് രക്ഷപ്പെട്ട ഒരു യുവതിയുടെ കഥയാണ് വൈറലാവുന്നത്. അത് പക്ഷേ കേരളത്തിലല്ല അങ്ങ് ഓസ്ട്രേലിയയിലാണെന്ന് മാത്രം.
ഓസ്ട്രേലിയയിലെ ക്വീൻസ്ലാന്റിലെ കെഗാരിയിലാണ് സംഭവം. രാവിലെ ജോഗിങ്ങിനിടെയാണ് യുവതിയെ കാട്ടുനായക്കൂട്ടം ആക്രമിക്കുകയായിരുന്നു. നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സമീപത്തെ കടലിലേക്ക് എടുത്തുചാടുകയായിരുന്നു. എന്നാൽ ബീച്ചിൽ ഉണ്ടായിരുന്നവർ ഉടൻ തന്നെ റെസ്ക്യൂ സർവീസിൽ വിവരം അറിയിച്ചു. ഇതോടെ യുവതിയെ ഹെലികോപ്റ്റിൽ എയർ ലിഫ്റ്റ് ചെയ്തു ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കാട്ടുനായക്കൂട്ടത്തിൻറെ കടിയേറ്റ യുവതിയെ ഹെർവി ബേ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
ഇതോടെ കാട്ടുനായ്ക്കളുടെ സാന്നിദ്ധ്യമുള്ളതിനാൽ ബീച്ച് പ്രദേശത്തും ദ്വീപിലും താമസക്കാരും സന്ദർശകരും ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
Discussion about this post