ഗുരുവായൂർ: ഗുരുവായൂരപ്പന് ഇന്നലെ സ്വർണത്തിൽ തീർത്ത കിണ്ടി വഴിപാടായി ലഭിച്ചു. 53 ലക്ഷം രൂപ വില വരുന്ന 770 ഗ്രാം തൂക്കമുള്ള സ്വർണ കിണ്ടിയാണ് വഴിപാടായി ലഭിച്ചത്. ചെന്നൈ സ്വദേശിനി ബിന്ദു ഗിരിയാണ് ഗുരുവായൂരിൽ കിണ്ടി സമർപ്പിച്ചത്.
പുലർച്ചെ നാല് മണിക്ക് നടന്ന കിണ്ടി സമർപ്പണ ചടങ്ങിന് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവരും, നൂറുകണക്കിന് ഭക്തജനങ്ങളും സന്നിഹിതരായിരുന്നു.
അതേസമയം ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച 5 ടൺ വെള്ളി ഉൽപ്പനങ്ങൾ ഒരു മാസത്തിനുള്ളിൽ ഹൈദരാബാദിൽ കേന്ദ്ര സർക്കാരിന്റെ നാണയം അടിക്കുന്ന മിന്റിൽ എത്തിച്ച് ശുദ്ധീകരിക്കും. ശുദ്ധീകരിച്ച വെള്ളി മുംബൈയിലെ സർക്കാർ മിന്റിൽ നൽകി തുല്യമൂല്യത്തിനുള്ള സ്വർണമാക്കി മാറ്റി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വർണ നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കും.
Discussion about this post