തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു ഭൗതിക ദേഹം പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ചത്. ഭൗതിക ദേഹം വിപായാത്രയായി പുതുപ്പള്ളിയിലെ വസതിയിലേക്ക് കൊണ്ടുപോകുകയാണ്.
അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി പേരാണ് വിമാനത്താവളത്തിൽ തടിച്ച് കൂടിയത്. വഴിയിലും അദ്ദേഹത്തെ ഒരു നോക്ക് കാണാൻ വൻ ജനാവലി കാത്ത് നിൽക്കുന്നുണ്ട്. പുതുപ്പള്ളിയിലെ വീട്ടിലും വലിയ ജനക്കൂട്ടമാണ് അദ്ദേഹത്തെ കാത്ത് നിൽക്കുന്നത്.
പുതുപ്പള്ളി ഹൗസിൽ അദ്ദേഹത്തിന്റെ ബന്ധുക്കൾ എല്ലാം തന്നെ എത്തിയിട്ടുണ്ട്. ഇവിടുത്തെ പൊതുദർശനത്തിന് ശേഷം ദർബാർ ഹാളിലും പൊതുദർശനത്തിന് വയ്ക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടക്കുക.
Discussion about this post