ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് വീണ്ടും മാറ്റി സുപ്രീംകോടതി. സെപ്തംബർ 12ലേക്കാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിയത്. നേരത്തെ ഇന്ന് പരിഗണിക്കാൻ ആയിരുന്നു തീരുമാനിച്ചിരുന്നത്.
ഇന്ന് വാദം കേൾക്കാനായി കോടതി ഇന്ന് ഹർജികൾ പരിഗണിച്ചിരുന്നു. എന്നാൽ കേന്ദ്രത്തിനും സിബിഐയ്ക്കും വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിറ്റർ ജനറൽ എസ്.വി രാജുവിന്റെ ജൂനിയർ അഭിഭാഷക ഹർജി മാറ്റി വയ്ക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. അടുത്ത ചൊവ്വാഴ്ചത്തേയ്ക്ക് ഹർജി മാറ്റിവയ്ക്കാൻ ആയിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സെപ്തംബറിൽ പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.
ഭരണഘടനാ ബെഞ്ചിന് മുൻപാകെ രാജു ഹാജരാകുമെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു അഭിഭാഷക ഹർജി മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടത്. തനിക്ക് അടുത്ത ചൊവ്വാഴ്ച ഹാജരാകൻ കഴിയില്ലെന്ന് പിണറായി വിജയന്റെ അഭിഭാഷകൻ ഹരീഷ് സാൽവെ അറിയിക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു സുപ്രീംകോടതി ഹർജി സെപ്തംബറിലേക്ക് മാറ്റിയത്. ജസ്റ്റിസ് സൂര്യ കാന്ത് അദ്ധ്യക്ഷനായ ബെഞ്ചായിരുന്നു ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത്.
നിരവധി തവണയാണ് ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി മറ്റിവയ്ക്കുന്നത്. ഈ സാഹചര്യത്തിൽ ഇതിനെതിരെ ഹരീഷ് സാൽവെ രംഗത്ത് എത്തി. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾതന്നെ റദ്ദാക്കപ്പെട്ട സാഹചര്യത്തിൽ ഹർജിയുമായി മുന്നോട്ട് പോകുന്നത് മനസ്സിലാകുന്നില്ലെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Discussion about this post