ന്യൂഡൽഹി: എൻഡിഎയ്‌ക്കൊപ്പം ചേർന്ന് രാജ്യത്തെ നയിക്കുമെന്ന നിർണായക പ്രഖ്യാപനവുമായി ചിരാഗ് പസ്വാന്റെ നേതൃത്വത്തിലുള്ള എൽജെപി (രാംവിലാസ്) ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ചിരാഗ് പസ്വാൻ നിർണായക പ്രഖ്യാപനം നടത്തിയത്. ഇന്ന് നടക്കുന്ന എൻഡിഎയുടെ യോഗത്തിൽ പങ്കെടുക്കാൻ എൽജെപിയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിരാഗ് പസ്വാൻ നയം വ്യക്തമാക്കിയത്.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയിൽ നിന്നുള്ള രണ്ട് പ്രതിനിധികൾ എൻഡിഎയ്ക്ക് വേണ്ടി മത്സരിക്കുമെന്ന് ചിരാഗ് പസ്വാൻ പറഞ്ഞു. അക്കാര്യത്തിൽ തനിക്ക് അതിയായ ആത്മവിശ്വാസം ഉണ്ട്. മന്ത്രിയാകാൻ താത്പര്യമില്ല. മന്ത്രിയാവുക എന്നതിന് താൻ കൂടുതൽ പ്രാധാന്യവും നൽകുന്നില്ല. കാരണം മന്ത്രിയാകുക വലിയ ഉത്തരവാദിത്വമാണ്.
തന്റെ പിതാവ് ഒരു കേന്ദ്രമന്ത്രിയായിരുന്നു. അതുകൊണ്ട് അദ്ദേഹം നിറവേറ്റിയിരുന്നത് എത്ര വലിയ ഉത്തരവാദിത്വങ്ങൾ ആയിരുന്നു എന്ന കാര്യം തനിക്ക് അറിയാം. അതുകൊണ്ട് തന്നെ താൻ അതിന് നിൽക്കുന്നില്ല. തന്റെ പിതാവിന് കേന്ദ്രമന്ത്രി സ്ഥാനം നൽകിയതിൽ അതിയായ സന്തോഷം ഉണ്ടെന്നും ചിരാഗ് പസ്വാൻ പ്രതികരിച്ചു.
Discussion about this post