കോട്ടയം : കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി. ജില്ലയിൽ ബുധനാഴ്ച പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ബുധനാഴ്ച ഉച്ചകഴിഞ്ഞ് ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്രയും പൊതുദർശനവും നാളെ നടക്കും. ഇതുമായി ബന്ധപ്പെട്ടാണ് പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.












