തൃശ്ശൂർ: ചാലക്കുടിയിലുണ്ടായ വാഹനാപകടത്തിൽ വൃദ്ധയ്ക്ക് ദാരുണാന്ത്യം. ചാലക്കുടി സ്വദേശി മേഴ്സി തങ്കച്ചനാണ് മരിച്ചത്. വനംവകുപ്പിന്റെ ജീപ്പ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ലോട്ടറി വിൽപ്പനക്കാരിയാണ് മേഴ്‌സി തങ്കച്ചൻ.
ഓടിക്കൊണ്ടിരിക്കെ വനംവകുപ്പ് വാഹനത്തിന്റെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ വാഹനം നിയന്ത്രണം വിട്ട് മേഴ്‌സിയ്ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതിന് ശേഷം വഴിയാത്രക്കാരനായ മറ്റൊരാളെയും വാഹനം ഇടിച്ചു തെറിപ്പിച്ചു. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post