ന്യൂഡൽഹി : പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി ഇന്ത്യയിലെത്തി പാകിസ്താനി യുവതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ത്യയിലെത്തുന്നതിന് മുൻപ് ഇരുവരും നേപ്പാളിനെ കാഠ്മണ്ഡുവിൽ ഒരാഴ്ചയോളം താമസിച്ചിരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വ്യാജ പേര് നൽകിയാണ് ഇവർ ഇവിടെ ഹോട്ടൽ റൂം ബുക്ക് ചെയ്തത്.
കഴിഞ്ഞ മാർച്ച് മാസത്തിലാണ് കാഠ്മണ്ഡുവിലെ ന്യൂ വിനായക ഹോട്ടലിൽ ഇരുവരും താമസിച്ചത്. ഹോട്ടലിൽ താമസിക്കുന്നതിനിടെ ഇവർ ഇൻസ്റ്റഗ്രാം റീൽസ് എടുത്തിരുന്നു. ഹോട്ടൽ റിസപ്ഷനിസ്റ്റിന്റെ കുട്ടിയോടൊപ്പവും സീമയും സച്ചിനും വീഡിയോ എടുത്തു. റൂം നമ്പർ 204 ലാണ് ഇരുവരും താമസിച്ചത് എന്നാണ് ജീവനക്കാർ പറയുന്നത്.
മുറിയെടുക്കാൻ സച്ചിൻ ഒറ്റയ്ക്കാണ് വന്നത്. ഭാര്യ പിന്നാലെ വരുമെന്ന് അയാൾ പറഞ്ഞു. ഐഡി കാർഡ് ഒന്നും തന്നെ ഇല്ലാത്തതിനാൽ ഇരുവരുടെയും പേര് മാത്രം എഴുതിയെടുക്കുകയാണ് ചെയ്തത്. പോലീസ് എത്തി പരിശോധിച്ചപ്പോൾ ഇരുവരുടെയും പേര് കണ്ടെത്താനായില്ല. അപ്പോഴാണ് ഇവർ വ്യാജ പേര് നൽകിയിരിക്കാം എന്ന് വെളിപ്പെട്ടത്.
ഹോട്ടൽ ജീവനക്കാരനായ ഗണേഷുമായി ഇവർ പരിചയം സ്ഥാപിക്കുകയും, ഇയാളുടെ കുട്ടിയോടൊപ്പം വീഡിയോ എടുക്കുകയും ചെയ്തിരുന്നു. ഇരുവരും കൂടുതൽ സമയം മുറിയിലാണ് ചെലവാക്കിയത്. മുറിയിൽ ഒരു ഡബിൾ ബെഡും ഒരു കണ്ണാടിയുമുണ്ട്. സീമയ്ക്ക് ക്ലബ്ബിലേക്ക് പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഇന്ത്യക്കാരെ പറ്റിക്കുന്നുണ്ടെന്ന് കേട്ടതോടെ ഇത് വേണ്ടെന്ന് വെച്ചു. ഹോട്ടലിൽ ഒരാഴ്ച തങ്ങിയതിന് ശേഷം ഇരുവരും ടാക്‌സി പിടിച്ച് പൊകാറയിലേക്ക് പോകുകയായിരുന്നു.
സംഭവത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. നേപ്പാളിനെ ഹോട്ടലിൽ ഇവർ എന്തുകൊണ്ട് പേര് മാറ്റി കൊടുക്കുന്നു എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post