അഹമ്മദാബാദ്: അപകടസ്ഥലത്തെ ആൾക്കൂട്ടത്തിലേക്ക് മറ്റൊരു കാർ പാഞ്ഞുകയറി ഗുജറാത്തിൽ 9 പേർ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു. അഹമ്മദാബാദിലെ തിരക്കേറിയ ഒരു പാലത്തിലായിരുന്നു സംഭവം. ആദ്യ അപകടത്തിന്റെ വിവര ശേഖരണം നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനും ഹോം ഗാർഡും മരിച്ചവരിൽ ഉൾപ്പെടുന്നു.
അമിതവേഗത്തിൽ വന്ന ജാഗ്വാർ കാർ ആണ് ആൾക്കൂട്ടത്തിന് നേർക്ക് പാഞ്ഞുകയറിയത്. പുലർച്ചെ ഒരു മണിക്ക് ഒരു മഹീന്ദ്ര ഥാർ ട്രക്കുമായി കൂട്ടിയിടിച്ചു. ഇവിടേക്ക് ഓടിക്കൂടിയവരുടെ നേർക്ക് അമിത വേഗത്തിൽ നിയന്ത്രണം തെറ്റി വന്ന ജാഗ്വാർ പാഞ്ഞ് കയറുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
അഞ്ച് പേർ അപകടസ്ഥലത്ത് വെച്ചും നാല് പേർ ആശുപത്രിയിലുമായിരുന്നു മരിച്ചത്. അപകടം നടന്നയുടൻ ചിലർ ജാഗ്വാർ ഡ്രൈവറെ ആക്രമിച്ചതായും റിപ്പോർട്ടുണ്ട്. ഇയാളും ചികിത്സയിലാണ്.
Discussion about this post