ബംഗളൂരു:ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎൽഎയായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. കണക്കുകൾ പ്രകാരം 1,413 കോടി രൂപയാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ ആസ്തി. പട്ടികയിലെ ആദ്യ 20 പേരിൽ 12 പേരും കർണാടകയിൽ നിന്നുള്ള എംഎൽഎമാരാണ്. കർണാടക എംഎൽഎമാരിൽ 14 ശതമാനം പേരും ശതകോടീശ്വരന്മാരാണ്.അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ഇന്ത്യയിലുടനീളമുള്ള നിയമസഭാംഗങ്ങളുടെ ശരാശരി ആസ്തി 13.63 കോടി രൂപയാണ്. 28 സംസ്ഥാന അസംബ്ലികളിൽ നിന്നും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 4,001 സിറ്റിങ് എംഎൽഎമാരുടെ ആസ്തി വിശകലനം ചെയ്താണ് കണക്കെടുപ്പ് നടന്നത്. ഏറ്റവും കുറവ് ആസ്തിയുള്ള എംഎൽഎ പശ്ചിമബംഗാളിൽ നിന്നുള്ള ബിജെപി എംഎൽയായ നിർമൽ കുമാർ ധാരയാണ്. 1700 രൂപ മാത്രമാണ് ഇദ്ദേഹത്തിന്റെ ആസ്തി.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള 10 എംഎൽഎമാർ
1. ഡി.കെ ശിവകുമാർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) കനകപുര, കർണാടക, ആകെ ആസ്തി: 1413 കോടി രൂപ
2. കെ.എച്ച് പുട്ടസ്വാമി ഗൗഡ (ഐഎൻഡി) ഗൗരിബിദാനൂർ, കർണാടക, ആകെ ആസ്തി: 1267 കോടി രൂപ
3. പ്രിയകൃഷ്ണ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) ഗോവിന്ദരാജനഗർ, കർണാടക, ആകെ ആസ്തി: 1156 കോടി രൂപ
4. എൻ. ചന്ദ്രബാബു നായിഡു (ടിഡിപി) കുപ്പം, ആന്ധ്രാപ്രദേശ് , ആകെ ആസ്തി: 668 കോടി രൂപ
5. ജയന്തിഭായ് സോമാഭായ് പട്ടേൽ (ബിജെപി) മൻസ, ഗുജറാത്ത് , ആകെ ആസ്തി: 661 കോടി രൂപ
6. സുരേഷ ബി എസ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) ഹെബ്ബാൾ, കർണാടക 2023 ആകെ ആസ്തി: 648 കോടി രൂപ
7. വൈഎസ് ജഗൻ മോഹൻ റെഡ്ഡി (വൈഎസ്ആർസിപി) പുലിവെൻഡ്ല, ആന്ധ്രാപ്രദേശ് 2019 ആകെ ആസ്തി: 510 കോടി രൂപ
8. പരാഗ് ഷാ (ബിജെപി) ഘട്കോപ്പർ ഈസ്റ്റ്, മഹാരാഷ്ട്ര 2019 ആകെ ആസ്തി: 500 കോടി രൂപ
9. ടി.എസ്. ബാബ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) അംബികാപൂർ, ഛത്തീസ്ഗഡ് 2018 ആകെ ആസ്തി: 500 കോടി രൂപ
10. മംഗൾപ്രഭാത് ലോധ (ബിജെപി) മലബാർ ഹിൽ, മഹാരാഷ്ട്ര 2019 ആകെ ആസ്തി: 441 കോടി രൂപ
ഇന്ത്യയിലെ ഏറ്റവും വരുമാനം കുറഞ്ഞ 10 എംഎൽഎമാർ
1. നിർമൽ കുമാർ ധാര (ബിജെപി) ഇൻഡസ് (എസ്സി), പശ്ചിമ ബംഗാൾ, ആകെ ആസ്തി: 1,700 രൂപ
2. മകരന്ദ മുദുലി (ഐഎൻഡി) രായഗഡ, ഒഡീഷ, ആകെ ആസ്തി: 15,000 രൂപ
3. നരീന്ദർ പാൽ സിംഗ് സാവ്‌ന (എഎപി) ഫാസിൽക, പഞ്ചാബ്, ആകെ ആസ്തി: 18,370 രൂപ
4. നരീന്ദർ കൗർ ഭരജ് (എഎപി) സംഗ്രൂർ, പഞ്ചാബ് , ആകെ ആസ്തി: 24,409 രൂപ
5. മംഗൾ കാളിന്ദി (ജെഎംഎം) ജുഗ്‌സലായ് (എസ്സി), ജാർഖണ്ഡ്, ആകെ ആസ്തി: 30,000 രൂപ
6. പുണ്ഡരീകാക്ഷ സാഹ (എ.ഐ.ടി.സി) നബാദ്വിപ്പ്, പശ്ചിമ ബംഗാൾ , ആകെ ആസ്തി: 30,423 രൂപ
7. രാം കുമാർ യാദവ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) ചന്ദ്രപൂർ, ഛത്തീസ്ഗഡ്, ആകെ ആസ്തി: 30,464 രൂപ
8. അനിൽ കുമാർ അനിൽ പ്രധാൻ (എസ്പി) ചിത്രകൂട്, ഉത്തർപ്രദേശ്, ആകെ ആസ്തി: 30,496 രൂപ
9. രാം ദങ്കോർ (ബിജെപി) പന്ദന (എസ്ടി), മധ്യപ്രദേശ് , ആകെ ആസ്തി: 50,749 രൂപ
10. വിനോദ് ഭിവ നിക്കോൾ (സിപിഐ (എം)) ദഹനു (എസ്ടി), മഹാരാഷ്ട്ര, ആകെ ആസ്തി: 51,082 രൂപ
Discussion about this post