ശ്രീനഗർ : പവിത്രമായ ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ അമർനാഥ് ക്ഷേത്ര ദർശനത്തിനായി പോകുന്ന ബോളിവുഡ് താരം സാറാ അലി ഖാന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മറ്റ് ഭക്തർക്കൊപ്പം താരം അമർനാഥ് യാത്ര നടത്തുന്ന വീഡിയോയിൽ കാണാം.
സാറാ അലി ഖാനോടൊപ്പം സുരക്ഷാ ഗാർഡുകളെയും കാണാൻ സാധിക്കും. ഓറഞ്ച് നിറത്തിലുള്ള ഷാൾ ധരിച്ച് നെറ്റിയിൽ കുറി തൊട്ടാണ് സാറ ദർശനത്തിനെത്തിയത്.
#WATCH | Actress Sara Ali Khan undertakes Amarnath Yatra in J&k. pic.twitter.com/UIiiWvOe2j
— ANI (@ANI) July 20, 2023
ക്ഷേത്രത്തിലെത്തുമ്പോൾ താൻ സമാധാനം കണ്ടെത്തുന്നു എന്നാണ് തന്റെ ക്ഷേത്ര ദർശനങ്ങളെക്കുറിച്ച് സാറാ അലി ഖാൻ പറഞ്ഞിട്ടുള്ളത്. നടിയുടെ ഇത്തരത്തിലുള്ള പ്രവൃത്തികൾക്കെതിരെ മതതീവ്രവാദികളുടെ സൈബർ ആക്രമണം ശക്തമാണ്.
എന്നാൽ താൻ അതൊന്നും കാര്യമാക്കുന്നില്ലെന്ന സാറ പറഞ്ഞിട്ടുണ്ട്. ഇത് ആളുകളുടെ ശീലമാണ്. അവർക്ക് എന്തിലൂടെ സന്തോഷം ലഭിക്കുന്നോ അവരത് ചെയ്ത് കൊണ്ടേയിരിക്കും. തന്നെ വിമർശിക്കുന്നതിലൂടെയായിരിക്കും ചിലർക്ക് സന്തോഷം ലഭിക്കുന്നത് എന്നും സാറ പറഞ്ഞിരുന്നു.
Discussion about this post