ലക്‌നൗ: സ്വന്തം അമ്മയെയും സഹോദരിയെയും കോടാലി ഉപയോഗിച്ച് വെട്ടിനുറുക്കി യുവാവ്. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് ദാരുണ സംഭവം. 35 കാരനായ മുഹമ്മദ് ആരിഫാണ് അക്രമി. ഐഎസ് ഭീകരർ കൊലപാതകം നടത്തുന്ന രീതിയിലാണ് ഇയാൾ സ്വന്തം അമ്മയെയും സഹോദരിയെയും വെട്ടിനുറുക്കിയത്. അള്ളാഹു അക്ബർ മുഴക്കിക്കൊണ്ടായിരുന്നു ആക്രമണം. സംഭവത്തിൽ മുഹമ്മദിന്റെ പിതാവിനും മരുമകനും പരിക്കേറ്റിട്ടുണ്ട്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാർക്കെതിരെ ഇയാൾ ആസിഡ് ആക്രമണം നടത്തി.
പ്രതിയായ മുഹമ്മദ് ആരിഫ് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ആകൃഷ്ടനായിരുന്നു. ഭീകരസംഘടനയെക്കുറിച്ച് പഠിക്കുകയും ഇവരുടെ പുസ്തകങ്ങൾ വായിക്കുകയും ചെയ്തിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ ഭീകരരുമായി ബന്ധപ്പെട്ട മുഹമ്മദ് ആരിഫ് ഭീകരപ്രവർത്തനങ്ങൾക്ക് കോപ്പുകൂട്ടി. ഇയാളുടെ ഈ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് കുടുംബം തടസം നിന്നപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങാൻ ഇയാൾ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ കോടാലി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് പ്രതി കൊലപാതകങ്ങൾ നടത്തിയതെന്ന് മുഹമ്മദ് ആരിഫിന്റെ മൂത്ത സഹോദരൻ പറഞ്ഞു. ഇയാളുടെ കൈവശം വാൾ,കത്തി, ആസിഡ്, തുടങ്ങിയ മാരകായുധങ്ങൾ ഉണ്ടായിരുന്നു.
ഭാര്യയുടെ പിന്തുണയോടെയാണ് ആരിഫ് ഈ ആക്രമണങ്ങളെല്ലാം നടത്തിയത്. കുടുംബാംഗങ്ങൾ എതിർത്ത് സംസാരിക്കുമ്പോൾ ഭക്ഷണത്തിൽ കക്കൂസിൽ നിന്നുള്ള വെള്ളം വരെ ഭാര്യ കലർത്തിയിരുന്നു. കൊലപാതകങ്ങൾക്ക് മുൻപ് , ആരിഫ് തന്റെ ഭാര്യയെയും മക്കളെയും വേറെ വീട്ടിലേക്ക് മാറ്റിയിരുന്നു.
Discussion about this post