ലക്‌നൗ: മുത്വലാഖ് ചൊല്ലിയ ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി യുവതി. ലഖിംപൂർ ഖേരി സ്വദേശിനിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
വിവാഹം കഴിഞ്ഞ് 12 വർഷമായെന്നും ഇതിനിടെ മൂന്ന് തവണ മൊഴിചൊല്ലി ബന്ധം വേർപെടുത്തിയെന്നും യുവതി പറയുന്നു. മുത്വലാഖ് ചൊല്ലി കഴിഞ്ഞാൽ സഹോദരനുമായി നിക്കാഹ് ഹലാലയ്ക്ക് നിർബന്ധിക്കും. രണ്ട് തവണയും നിക്കാഹ് ഹലാലയ്ക്ക് ശേഷമാണ് വീണ്ടും ഭർത്താവ് വിവാഹം ചെയ്തത്. എന്നാൽ വീണ്ടും തന്നെ മുത്വലാഖ് ചൊല്ലിയെന്നും നിക്കാഹ് ഹലാലയ്ക്ക് നിർബന്ധിക്കുകയാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
സ്ത്രീധനം നൽകാത്തതിന്റെ പേരിലായിരുന്നു യുവതിയുമായുള്ള ബന്ധം വേർപെടുത്തിയത്. ഒരു ലക്ഷം രൂപ സ്ത്രീധനമായി കുടുംബത്തോട് ആവശ്യപ്പെടാൻ ഭർത്താവ് യുവതിയെ നിർബന്ധിച്ചിരുന്നു. എന്നാൽ നൽകാൻ കഴിയില്ലെന്ന് യുവതി വ്യക്തമാക്കുകയായിരുന്നു. ഇതേ തുടർന്നാണ് മൊഴി ചൊല്ലിയത്.
യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post