ഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടിയ അജിങ്ക്യ രഹാനെയുടെ ബാറ്റിങ് മികവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 480 റണ്‍സിന്റെ കൂറ്റന്‍ ലീഡ്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ രണ്ടാമിന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
കളി നിര്‍ത്തുമ്പോള്‍ 100 റണ്‍സെടുത്ത രഹാനെയും 23 റണ്ണെടുത്ത വൃദ്ധിമാന്‍ സാഹയുമായിരുന്നു ക്രീസില്‍.
206 പന്തില്‍ നിന്ന് മൂന്ന് സിക്സും എട്ട് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു രഹാനെയുടെ സെഞ്ച്വറി. നാലിന് 190 എന്ന നിലയില്‍ രണ്ടാം ദിനം കളിയാരംഭിച്ച ഇന്ത്യയ്ക്ക് നാലാം ദിനം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ വിക്കറ്റ് മാത്രമാണ് നഷ്ടപ്പെട്ടത്.
മൂന്നാം ദിനം 52 റണ്ണെടുത്തുനില്ക്കുകയായിരുന്ന രഹാനെ പിന്നീട് സ്കോറിങ് വേഗത്തിലാക്കി വൃദ്ധിമാന്‍ സാഹയ്ക്കൊപ്പം ഇന്ത്യയ്ക്ക് മികച്ച ലീഡ് സമ്മാനിച്ചു. ആറാം വിക്കറ്റില്‍ 14.3 ഓവര്‍ ബാറ്റ് ചെയ്ത ഇവര്‍ 56 റണ്‍സിന്റെ നിര്‍ണായകമായ കൂട്ടുകെട്ടാണ് നേടിയത്.
Discussion about this post