അമരാവതി: ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി. ആന്ധ്രാപ്രദേശിലെ എൻടിആർ ജില്ലയിലാണ് സംഭവം. മൊബൈൽഫോണിൽ ആദ്യ ഭാര്യയുടെ ഇൻസ്റ്റഗ്രാം റീൽസ് കണ്ടുകൊണ്ടിരുന്നതാണ് പ്രകോപനത്തിന് കാരണം. ബ്ലേഡ് ഉപയോഗിച്ചായിരുന്നു ആക്രമണം.
ഗുരുതര രക്ത സ്രാവത്തെ തുടർന്ന് ഭർത്താവ് ആനന്ദ് ബാബുവിനെ നന്ദിഗാമ സർക്കാർ ആശുപത്രിയിലെത്തിച്ചു. പിന്നീട് തുടർ ചികിത്സയ്ക്ക് വിജയവാഡയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വിവരം.
ചില പ്രശ്‌നങ്ങളെ തുടർന്ന് ആനന്ദ് ബാബുവും ആദ്യഭാര്യയും ബന്ധം വേർപ്പെടുത്തുകയായിരുന്നു. അഞ്ച് വർഷം മുൻപ് വരമ്മ എന്ന സ്ത്രീയെ ഇയാൾ വിവാഹം ചെയ്തു. രണ്ടാം വിവാഹം കഴിഞ്ഞെങ്കിലും ആദ്യ ഭാര്യയുടെ വീഡിയോകൾ മൊബൈലിൽ കാണുന്നത് ഇയാൾ പതിവാക്കിയിരുന്നു. ഇത് വരമ്മയ്ക്കും ആനന്ദബാബുവിനും ഇടയ്ക്കുള്ള വഴക്കിന് കാരണമായി.
സംഭവ ദിവസം രാത്രി ആനന്ദ് ബാബു ഫോണിൽ ഇൻസ്റ്റ റീൽസ് കണ്ടു. വാക്കുതർക്കത്തിനൊടുവിൽ ആനന്ദ് ബാബുവിനെ വരമ്മ പിടിച്ചു തള്ളുകയും ബ്ലേഡ് കൊണ്ട് അദ്ദേഹത്തിന്റെ ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു. ഇയാളുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.പെട്ടെന്നുള്ള പ്രകോപനത്തിന്റെ ഫലമായി സംഭവിച്ചുപോയതെന്നാണ് വരമ്മയുടെ മൊഴി.
Discussion about this post