പട്ന: ബിഹാറിലെ ഔറംഗബാദിൽ ഹനുമാൻ ക്ഷേത്രത്തിലേക്ക് ഗോമാംസം എറിഞ്ഞതായി പരാതി. ക്ഷേത്രത്തിൽ ആരാധനയ്ക്കെത്തിയ പുരോഹിതന്മാരും വിശ്വാസികളുമാണ് ഇത് കണ്ടെത്തിയത്. സംഭവം പോലീസിൽ അറിയിച്ചിട്ടും പ്രതികളെ പിടികൂടാത്തതിൽ വിശ്വാസികൾ പ്രതിഷേധിച്ചു.
ഗോമാംസം കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്രം വൃത്തിയാക്കി ശുദ്ധിക്രിയകൾ നടത്തിയ ശേഷമാണ് ആരാധന ആരംഭിച്ചത്. പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് സമാനമായ സംഭവം ഡൽഹിയിലും ഉണ്ടായിരുന്നു. വടക്കു കിഴക്കൻ ഡൽഹിയിലെ ഹിന്ദു ക്ഷേത്രത്തിന് സമീപത്ത് നിന്നും പോത്തിന്റെ തല കണ്ടെത്തിയിരുന്നു, സംഭവത്തിൽ അസീം എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post