കൊട്ടാരക്കര : കൊട്ടാരക്കരയിൽ നടുറോഡിൽ മകൻ അമ്മയെ കുത്തിക്കൊന്നു. തലവൂർ സ്വദേശി ചരുവിള പുത്തൻവീട് അരിങ്ങട മിനിമോൾ (50) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര പുനലൂർ റോഡിൽ ചെങ്ങമനാട് ജംഗ്ഷനിൽ വെച്ചാണ് സംഭവം.
ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് ആക്രമണം നടന്നത്. 2007 മുതൽ കലയപുരം ആശ്രയ സാങ്കേതത്തിലെ അന്തേവാസിയാണ് മിനി. ഇവിടെ നിന്ന് കൂട്ടിക്കൊണ്ട് പോകുന്നതിനിടെയാണ് നടുറോഡിലിട്ട് മകൻ അമ്മയെ കുത്തിയത്. നിരവധി തവണ ഇയാൾ മിനിയെ കുത്തിപ്പരിക്കേൽപ്പിച്ചു.
തുടർന്ന് നാട്ടുകാർ ഇയാളെ കീഴ്‌പ്പെടുത്തി പോലീസിന് കൈമാറുകയായിരുന്നു. മിനിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.
Discussion about this post