ലക്‌നൗ : കൻവാരി യാത്രക്കാർക്ക് നേരെ യുപിയിൽ മതതീവ്രവാദികളുടെ ആക്രമണം. ബറേലിയിലെ ജോഗി നവാഡയിലാണ് സംഭവം. ഷാനോരി മസ്ജിദിന് സമീപത്ത് വെച്ചാണ് തീർത്ഥാടക സംഘത്തിന് നേരെ ആക്രമണമുണ്ടായത്.
2000 ത്തോളം വരുന്ന തീർത്ഥാടകർ കച്ഛ്‌ള ഘാട്ടിൽ നിന്ന് വെളളം കുടിക്കാൻ എത്തിയതായിരുന്നു. ഇതിനിടെ ഷാനോരി മസ്ജിദിൽ നിന്നും സമീപത്തുള്ള വീടുകളിൽ നിന്നും ആളുകൾ തീർത്ഥാടക സംഘത്തിന് നേരെ കല്ലെറിഞ്ഞു. ആക്രമണത്തിൽ നിരവധി തീർത്ഥാടകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
ഇതിന്റെ വീഡിയോ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. ഉടൻ തന്നെ പോലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവത്തിന് പിന്നാലെ പ്രദേശത്ത് കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
Discussion about this post