തൃശൂർ : തൃശൂരിൽ വയോധിക ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ പേരക്കുട്ടിയെ പിടികൂടിയതായി പോലീസ്. പനങ്ങാവിൽ അബ്ദുല്ല (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കൊച്ചുമകൻ അക്മൽ (27) ആണ് പിടിയിലായത്.
അക്മൽ മയക്കുമരുന്നിന് അടിമയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. പണം ആവശ്യപ്പെട്ട് വീട്ടിൽ സ്ഥിരം വഴക്കിടുമായിരുന്നു. അത്തരമൊരു വഴക്കാണ് കൊലപാതകത്തിൽ കൊണ്ടെത്തിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പമായിരുന്നു അക്മലിന്റെ താമസം. അക്മലിന്റെ അമ്മ മറ്റൊരു വിവാഹം കഴിച്ച് താമസിക്കുകയാണ്. രാവിലെ ഭക്ഷണവുമായി വീട്ടിലെത്തിയ ബന്ധുവാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. രണ്ട് പേരെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post