ടെഹ്‌റാൻ: പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാൻ വിസമ്മതിച്ച ചലച്ചിത്ര താരങ്ങളായ സ്ത്രീകൾക്ക് മാനസികരോഗമാണെന്ന നിരീക്ഷണവുമായി ഇറാനിയൻ ജഡ്ജിമാർ. നടിമാരായ ആസാദേ സമദി , ലീല ബൊലുകാട്ട്, അഫ്സാനെ ബയേഗൻ എന്നിവർ അടുത്തിടെ ശിരോവസ്ത്രം ധരിക്കാതെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവർക്ക് കുടുംബ വിരുദ്ധ വ്യക്തിത്വ വൈകല്യമാണെന്ന് ജഡ്ജിമാർ വിശേഷിപ്പിച്ചു. ഇവരെ നിർബന്ധിത മന; ശാസ്ത്രപരമായ ചികിസ്തയ്ക്ക് വിധേയമാക്കണമെന്ന് കോടതി ഉത്തരവിട്ടു. ശിക്ഷ അനുഭവിക്കും മുൻപ് മനോരോഗ കേന്ദ്രങ്ങളിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.
ഒരു സിനിമാ ചടങ്ങിൽ ഹിജാബിന് പകരം തൊപ്പി ധരിച്ച മുതിർന്ന നടി അഫ്സാനെ ബയേഗന് ജൂലൈ 19 ന് രണ്ട് വർഷത്തെ തടവും യാത്രയ്ക്കും ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനുമുള്ള നിരോധനവും വിധിച്ചു.ഇതിനോടൊപ്പമാണ് മാനസികരോഗം കണ്ടെത്തി അതിനുള്ള ചികിത്സയ്ക്കും നിർദ്ദേശിച്ചത്. ആസാദേ സമദിയും സാമൂഹ്യവിരുദ്ധ രോഗത്തിന് ചികിസ്ത തേടണം. ശവസംസ്‌കാര ചടങ്ങിൽ ഹിജാബിന് പകരം തൊപ്പി ധരിച്ച് പ്രത്യക്ഷപ്പെട്ടതാണ് ആസാദേ സമദിയ്ക്ക വിനയായത്.അവൾക്ക് ജയിൽ ശിക്ഷ വിധിച്ചില്ലെങ്കിലും ആറ് മാസത്തേക്ക് അവളുടെ ഫോണിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും അവളുടെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും അടച്ചുപൂട്ടുകയും ചെയ്തു.
ലീല ബൊലുകാട്ട് എന്ന നടി ഹിജാബ് ധരിക്കാതെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനാണ് ശിക്ഷിക്കപ്പെട്ടത്. നിരവധി പേരാണ് രോഗനിർണയം ഡോക്ടർമാരാണ് നടത്തേണ്ടതെന്നും ജഡ്ജികളല്ലെന്നും കുറ്റപ്പെടുത്തി രംഗത്തെത്തിയത്.
Discussion about this post