തൃശൂർ : സ്‌കൂട്ടർ അപകടത്തിൽ പെട്ട് ഏഴ് വയസുകാരന് ദാരുണാന്ത്യം. തൃശൂർ പെരിഞ്ഞനത്താണ് സംഭവം. പെരിഞ്ഞനം വെസ്റ്റ് സുജിത്ത് ജംഗ്ഷന് സമീപം പോണത്ത് വീട്ടിൽ ഷിബിയുടെ മകൻ ഭഗത് ആണ് മരിച്ചത്.
ഇന്ന് മൂന്നരയോടെ ദേശീയപാതയിലായിരുന്നു അപകടം. അമ്മയോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ഭഗത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടർ അതേ ദിശയിൽ വന്ന കാറിൽ തട്ടി. സ്‌കൂട്ടറിലുണ്ടായിരുന്ന കുട്ടി തെറിച്ച് കണ്ടെയ്‌നർ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു.
കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
Discussion about this post