കണ്ണൂർ : മദ്രസ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഉസ്താദ് അറസ്റ്റിൽ. കൊളച്ചേരി സ്വദേശിയായ അഹമ്മദ് അഷ്റഫിനെ(59) ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23 നാണ് കേസിനാസ്പദമായ സംഭവം.
13 കാരനായ വിദ്യാർത്ഥിയെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. ഇന്നലെയാണ് കുട്ടി പരാതി നൽകിയത്. തുടർന്ന് പോലീസ് അഷ്റഫിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Discussion about this post