പാലക്കാട്: അമ്മയെയും രണ്ട് മക്കളെയും കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മേലാർകോടാണ് സംഭവം. മേലാർകോട് ഐശ്വര്യ (28) മക്കളായ അനുഗ്രഹ (രണ്ടര), ആരോമൽ (പത്ത് മാസം) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കുട്ടികളുമായി യുവതി കിണറ്റിൽ ചാടിയതെന്നാണ് പ്രാഥമിക വിവരം. വീട്ടുവളപ്പിലെ കിണറ്റിലാണ് ഇവർ ചാടിയത്. നെന്മാറ കുമരം പുത്തൂർ രഞ്ജിത്തിന്റെ ഭാര്യയാണ് ഐശ്വര്യ.
ഐശ്വര്യയുടെ മൃതദേഹം കിണറ്റിനു മുകളിൽ പൊങ്ങിയ നിലയിലായിരുന്നു. കുട്ടികളെ ആലത്തൂർ അഗ്‌നിരക്ഷാ സേന എത്തി മൂന്നരയോടെയാണ് പുറത്തെടുത്തത്. കീഴ്പാടം പരേതനായ ശംഭുകുമാരന്റെയും പുഷ്പലതയുടെയും മകളാണ് ഐശ്വര്യ. മൃതദേഹങ്ങൾ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിലേയ്ക്ക് മാറ്റി. മരണത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Discussion about this post