ന്യൂഡൽഹി : സ്‌പൈസ് ജെറ്റ് വിമാനത്തിന് തീപിടിച്ചു. ഡൽഹി വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിന്റെ എൻജിൻ അറ്റകുറ്റപ്പണികൾക്കിടെയാണ് തീപിടുത്തമുണ്ടായത്. ആർക്കും പരിക്കില്ല.ജീവനക്കാർ സുരക്ഷിതരാണെന്ന് വിമാന കമ്പനി അധികൃതർ അറിയിച്ചു.
സ്‌പൈസ് ജെറ്റ് Q400 വിമാനത്തിന്റെ അറ്റകുറ്റപ്പണികൾക്കിടെ എൻജിനുകളിൽ ഒന്നിൽ നിന്ന് തീ പടർന്നുപിടിക്കുകയായിരുന്നു. ഉടൻ അഗ്നശമന സേന എത്തി തീ അണച്ചു. ഇതോടെ വൻ അപകടമാണ് ഒഴിവായത്.
Discussion about this post