Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Special

വന്ധ്യതാ ചികിത്സ ; ആയുർവേദം പ്രതീക്ഷയേകുമ്പോൾ

by Brave India Desk
Jul 25, 2023, 10:54 pm IST
in Special, Health, Lifestyle
Share on Facebook
Tweet
WhatsAppTelegram

നിലവിൽ ഇന്ത്യയിലെ മാത്രം കണക്കെടുത്താൽ വന്ധ്യത എന്ന കാരണത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ലക്ഷക്കണക്കിന് പേരുണ്ടെന്നാണ് പല സർവ്വേകളും കാണിക്കുന്നത്. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ സ്വപ്നങ്ങൾ കൂടിയാണ് വന്ധ്യത ഇല്ലാതാക്കുന്നത്. 12 മാസമോ അതിലധികമോ നീളുന്ന സ്ഥിരമായ ലൈംഗികബന്ധങ്ങൾക്ക് ശേഷവും ഗർഭധാരണം ഉണ്ടാകാത്ത അവസ്ഥയെ ആണ് വന്ധ്യത ആയി നിർവചിച്ചിട്ടുള്ളത്. വന്ധ്യത ഇന്നത്തെ കാലത്ത് വളരെ സാധാരണമായ ഒരു അവസ്ഥയാണ്. എന്നാൽ സഹസ്രാബ്ദങ്ങൾക്ക് മുൻപ് രചിക്കപ്പെട്ട പ്രാചീന ഗ്രന്ഥമായ അഥർവവേദത്തിൽ വന്ധ്യതയുടെ ചികിത്സയുടെ പ്രസക്തിയെക്കുറിച്ചുള്ള വിപുലമായ വിവരങ്ങൾ കാണാൻ കഴിയുന്നതാണ്.

വന്ധ്യതയ്‌ക്കെതിരായ പോരാട്ടത്തിലും സ്വാഭാവിക ഗർഭധാരണം കൈവരിക്കുന്നതിലും ആയുർവേദത്തിന് എങ്ങനെ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് നമുക്കൊന്ന് നോക്കാം. സ്വാഭാവിക ഗർഭധാരണം കൈവരിക്കുന്നതിന് തടസമാകുന്ന വിവിധ കാരണങ്ങളുണ്ട് . പ്രോലക്റ്റിന്റെ അളവ്, പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (PCOS), ഫൈബ്രോയിഡുകൾ, എൻഡോമെട്രിയോസിസ്, പെൽവിക് ഇൻഫ്ലമേറ്ററി ഡിസോർഡേഴ്സ്, അൺ ഓവുലേഷൻ, ബീജങ്ങളുടെ എണ്ണംകുറവ്, ബീജങ്ങളുടെ ചലനശേഷി, ഫാലോപ്യൻ ട്യൂബ് തടസ്സങ്ങൾ തുടങ്ങിയ നിരവധി കാരണങ്ങൾ ഗർഭധാരണം തടസ്സപ്പെടുത്തുന്നതാണ്.

Stories you may like

4Kg ഹൃദയവും 70Km/h സ്പീഡും;പ്രണയിക്കാൻ ഡാൻസ് കളിക്കുന്ന കുതിരശക്തി

പൈപ്പ് തുറക്കുമ്പോൾ ആ രൂക്ഷ മണം! ക്ലോറിൻ വെള്ളം ഉള്ളിൽ ചെന്നാൽ എന്താണ് സംഭവിക്കുക?

സ്വാഭാവിക ഗർഭധാരണത്തിന് ചില അവശ്യ ഘടകങ്ങൾ വേണ്ടതായി പറയപ്പെടുന്നു. സമയബന്ധിതമായ അണ്ഡോത്പാദനം, അണ്ഡത്തിന്റെ വളർച്ചയും വികാസവും , മതിയായ കട്ടിയുള്ള എൻഡോമെട്രിയം, ശരിയായ ഗർഭാശയ പോഷകാഹാരം എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങൾ ഗർഭധാരണത്തെ സഹായിക്കുന്നവയാണ്. ഉദാസീനമായ ജീവിതശൈലി, ഉയർന്ന സമ്മർദം, ക്രമരഹിതമായ ഭക്ഷണ ശീലങ്ങൾ എന്നിവ സ്ത്രീകളുടെയും പുരുഷന്മാരുടെയും ദഹന, പ്രത്യുൽപാദന സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ്. ഈ കാലഘട്ടത്തിൽ വന്ധ്യതയുടെ നിരക്ക് വർദ്ധിക്കുന്നതിന് ഇതൊരു സുപ്രധാന കാരണമാണ്.

ആയുർവേദം അനുസരിച്ച് ഗർഭധാരണത്തിനു മുൻപായി ഗർഭപാത്രത്തെ ഒരുക്കലാണ് പ്രത്യുൽപാദനക്ഷമത കൈവരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകം. ത്രിദോഷങ്ങളായ വാത, പിത്ത, കഫ എന്നിവയെ സന്തുലിതാവസ്ഥയിൽ നിലനിർത്തി ശരീരത്തിൽ നിന്ന് എല്ലാ വിഷവസ്തുക്കളെയും നീക്കം ചെയ്യുകയും ആർത്തവചക്രം ക്രമപ്പെടുത്തുകയും ചെയ്യുന്നതാണ് ആയുർവേദത്തിൽ വന്ധ്യതാ ചികിത്സയുടെ ആദ്യപടിയായി പറയപ്പെടുന്നത്.

വളർച്ചാ ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും കഴിക്കുന്ന പ്രകൃതിദത്തമായ ഔഷധങ്ങളാണ് ആയുർവേദത്തിലെ വന്ധ്യതാ ചികിത്സയുടെ മറ്റൊരു പടി. പുരുഷന്മാരുടെ പ്രത്യുൽപാദനശേഷി വർധിപ്പിക്കുന്നതിനും പുരുഷ ശരീരത്തിലെ ബീജങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനും കഴിയുന്ന ഔഷധങ്ങൾ ആയുർവേദം വാഗ്ദാനം ചെയ്യുന്നുണ്ട്. സ്ത്രീകളിലെ വന്ധ്യത ചികിത്സിക്കാനുള്ള പ്രകൃതിദത്ത ഔഷധങ്ങളും ആയുർവേദത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ സ്വാഭാവിക ഗർഭധാരണത്തിനായി പരിശ്രമിക്കുന്ന ദമ്പതികൾക്ക് ആയുർവേദം ആശ്വാസകരമാകുന്നതായി പറയപ്പെടുന്നു.

Tags: InfertilityAyurveda
Share3
Tweet
SendShare

Latest stories from this section

നമ്മളെയെല്ലാം നിർമ്മിച്ച ആ ഒരൊറ്റ മൂലകം! കാർബണിന്റെ ഈ രഹസ്യം നിങ്ങളറിഞ്ഞിട്ടുണ്ടോ?

നമ്മളെയെല്ലാം നിർമ്മിച്ച ആ ഒരൊറ്റ മൂലകം! കാർബണിന്റെ ഈ രഹസ്യം നിങ്ങളറിഞ്ഞിട്ടുണ്ടോ?

തീവ്രവാദത്തിന്റെ വെടിയൊച്ചകളിൽ നിന്ന് വികസനത്തിന്റെ കാഹളത്തിലേക്ക്; കശ്മീർ

തീവ്രവാദത്തിന്റെ വെടിയൊച്ചകളിൽ നിന്ന് വികസനത്തിന്റെ കാഹളത്തിലേക്ക്; കശ്മീർ

മദ്യം കഴിക്കാത്തവർക്കും കരൾ രോഗം വരുമോ?

മദ്യം കഴിക്കാത്തവർക്കും കരൾ രോഗം വരുമോ?

കണ്ണിന്റെ കാഴ്ച പകുതി പോയോ? ‘6/9’ എന്ന സംഖ്യയുടെ സത്യമറിയാം!

കണ്ണിന്റെ കാഴ്ച പകുതി പോയോ? ‘6/9’ എന്ന സംഖ്യയുടെ സത്യമറിയാം!

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies