ന്യൂഡൽഹി : കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരസൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ദ്രാസിലെ യുദ്ധസ്മാരകത്തിൽ എത്തിയാണ് അദ്ദേഹം പുഷ്പചക്രം അർപ്പിച്ചത്. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങൾ യുദ്ധസ്മാരകത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. അവരുമായി രാജ്‌നാഥ് സിംഗ് സംസാരിച്ചു.
മൂന്ന് സേനയുടെയും മേധാവിമാർ യുദ്ധസ്മാരകത്തിൽ എത്തി. വ്യോമസേന മേധാന എയർ ചീഫ് മാർഷൽ വി ആർ ചൗധരി, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗധരി, ഇന്ത്യൻ നാവിക സേന ചീഫ് അഡ്മിറൽ ആർ ഹരി കുമാർ എന്നിവർ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമ്മയ്ക്കായി പുഷ്പചക്രം അർപ്പിച്ചു.
”രാജ്യത്തെ സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച എല്ലാ യോദ്ധാക്കൾക്കും പ്രണാമം” എന്ന് രാജ്‌നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു. കാർഗിൽ വിജയ് ദിവസിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്ന വീഡിയോയും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
Discussion about this post