കൊച്ചി; പനാമ കള്ളപ്പണ നിക്ഷേപക്കേസിൽ ഇഡി ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് ജോർജ് മാത്യുവിനെയും കുടുംബത്തെയും നെടുമ്പാശേരി വിമാനത്താവളത്തിൽ തടഞ്ഞു. എമിഗ്രേഷൻ വിഭാഗമാണ് ഇവരെ തടഞ്ഞത്. ജോർജ് മാത്യുവിന്റെ മകൻ അഭിഷേകിനെ ഇഡി ചോദ്യം ചെയ്തു. കേസിൽ ഹാജരാകാൻ ജോർജ് മാത്യുവിനും ഇഡി നോട്ടീസ് അയച്ചു. ഗൾഫിൽ നിന്ന് അനധികൃതമാർഗത്തിലൂടെ 2,000 കോടി കേരളത്തിലേക്ക് കടത്തിയ കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി.
സിനിമാ നിർമ്മാണ മേഖയിലേക്കും സ്വർണം ഉൾപ്പെടെയുളള ബിസിനസ്സിന്റേയും മറവിൽ 20000 കോടിയിലധികം പണം കേരളത്തിലേക്ക് ഗൾഫിൽനിന്ന കടത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ സ്വർണക്കട ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ റയിഡും നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം ജോർജ് മാത്യുവിന്റെ മകൻ അഭിഷേകിനെ ഇഡി കൊച്ചി യൂണിറ്റ് ചോദ്യം ചെയ്തിരുന്നു. പനാമ രേഖകളിൽ പരാമർശിക്കുന്ന ‘മോസാക്ക് ഫൊൻസേക്ക’ എന്ന സ്ഥാപനത്തിന്റെ വിദേശ ഇടപാടുകൾ മാത്യു ജോർജിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയാണെന്ന് കണ്ടെത്തിയിരുന്നു. മാത്യു ജോർജിന്റെ പേരിൽ രജിസ്റ്റർ ചെയ്ത നാല് സ്ഥാപനങ്ങളിൽ ഒന്നിന്റെ ബാങ്ക് അക്കൗണ്ടുകൾ വഴി മൊസാക്ക് ഫൊൻസെക്കയുടെ 599 ഇടപാടുകാർക്ക് വേണ്ടി പണമടച്ചതിന്റെ തെളിവ് കണ്ടെടുത്തു.
Discussion about this post