തിരുവനന്തപുരം : മുതലപ്പൊഴിയിൽ വീണ്ടും വളളം മറിഞ്ഞ് അപകടം. ശക്തമായ തിരയിൽപ്പെട്ട് വളളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയ്ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറ് മണിയ്ക്കായിരുന്നു സംഭവം. ചിറയിൻകീഴ് സ്വദേശി ഷിബുവാണ് കടലിൽ വീണത്. അഴിമുഖത്ത് നിന്നും കടലിലേയ്ക്ക് പോകുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു.
രാവിലെ വലിയ വളളങ്ങൾക്കൊപ്പം പോകുന്ന കൂട്ടുവളളത്തിലായിരുന്നു ഷിബു. ശക്തമായ തിരയിൽപ്പെട്ട് ഷിബു ഉണ്ടായിരുന്ന വളളം കടലിലേയ്ക്ക് മറിയുകയായിരുന്നു. മുഖത്തും കൈകാലുകൾക്കും പരിക്കേറ്റ ഇയാളെ ചിറയിൻകീഴ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ടുകൾ അപകടത്തിൽ പെടുന്നത് വർദ്ധിച്ചുവരികയാണ്. അടുത്തിടെ മുതലപ്പൊഴിയിൽ ഉണ്ടായ അപകടത്തിൽ നാല് പേർ മരിച്ചിരുന്നു. കടൽ തിരകൾ തടുക്കാനായി നിർമ്മിച്ച അശാസ്ത്രീയ രീതിയിലുളള പുലിമുട്ടാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ഇതിനെതിരെ പ്രതിക്ഷേധിച്ച് മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും രംഗത്ത് വന്നിരുന്നു. എന്നിട്ടും അധികാരികൾ ഇതുവരെ അടിയന്തര നടപടികൾ എടുത്തിട്ടില്ല.
Discussion about this post