പട്‌ന: ശൈശവ വിവാഹ കേസിൽ ഒരാളെ അറസ്റ്റ് ചെയ്ത് അസം പോലീസ്. സക്കീർ ഹുസൈൻ എന്ന 21 കാരനെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നിക്കാഹ് ചെയ് പെൺകുട്ടിയെയും അവർക്ക് പിറന്ന 16 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും പോലീസ് രക്ഷപ്പെടുത്തി. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് നടപടി.
പെൺകുട്ടിയ്ക്ക് 12 വയസുള്ളപ്പോഴാണ് സക്കീർ ഹുസൈൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തത്. പോലീസ് ഇരു കുടുംബങ്ങളിലെയും അംഗങ്ങളെ ചോദ്യം ചെയ്ത് വരികയാണ്.വിവാഹം നടത്തിക്കൊടുത്തവരെയെയും മതപണ്ഡിതനെയും പോലീസ് തിരയുന്നുണ്ട്. അസം സർക്കാർ ആരംഭിച്ച ശൈശവ വിവാഹങ്ങൾക്കെതിരെയുള്ള നടപടികളുടെ ഇടയിലാണ് അറസ്റ്റ്.
2026 ഓടെ ശൈശവ വിവാഹം സംസ്ഥാനത്ത് നിന്ന് ഇല്ലാതാക്കുമെന്നാണ് തന്റെ സർക്കാരിന്റെ പ്രതിജ്ഞയെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കിയിരുന്നു.
Discussion about this post