ധമാസ്‌കസ്: സിറിയയിൽ ഭീകരാക്രമണം. ആറ് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. ധമാസ്‌കസിലെ അസ്സൈയിദ സയ്‌നാബിൽസ വ്യാഴാഴ്ചയോടെയായിരുന്നു സംഭവം.
രാത്രിയാണ് സ്‌ഫോടനം ഉണ്ടായത്. ഇരുചക്ര വാഹനത്തിൽ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു. കൗ സുഡാൻ സ്ട്രീറ്റിലെ ടാക്‌സി സ്റ്റാൻഡിന് സമീപത്തായിരുന്നു ഭീകരർ സ്‌ഫോടക വസ്തു സ്ഥാപിച്ച മോട്ടോർ സൈക്കിൾ പാർക്ക് ചെയ്തിരുന്നത്. നിമിഷങ്ങൾക്കുള്ളിൽ ഉഗ്ര ശബ്ദത്തോടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
സംഭവ സമയം നിരവധി പേരാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post