ബംഗളൂരു: നഗരത്തിൽ വൻ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ട സംഭവത്തിൽ തടിയന്റവിട നസീർ പോലീസ് കസ്റ്റഡിയിൽ. ബംഗളൂരു പോലീസാണ് സംഭവവുമായി ബന്ധപ്പെട്ട് തടിയന്റവിട നസീറിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്യും.
ബംഗളൂരു നഗരത്തിൽ വൻ സ്‌ഫോടനത്തിന് ആസൂത്രണം ചെയ്ത സംഭവത്തിൽ അഞ്ചംഗ സംഘത്തെ നേരത്തെ പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ തടിയന്റവിട നസീർ ആണ്. ഈ സാഹചര്യത്തിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ബംഗളൂരു സ്‌ഫോടനകേസിൽ ശിക്ഷിക്കപ്പെട്ട് നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണ് നസീർ ഉള്ളത്. ഇവിടെയെത്തിയായിരുന്നു തടിയന്റവിട നസീറിനെ കസ്റ്റഡിയിൽ എടുത്തത്. പോലീസും ഭീകര വിരുദ്ധ സ്‌ക്വാഡും ഇയാളെ ചോദ്യം ചെയ്യും.
മറ്റൊരു കൊലപാതക കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ആയിരുന്നു തടിയന്റവിട നസീർ യുവാക്കളുമായി പരിചയത്തിലാകുന്നത്. ഇതിന് ശേഷം ഭീകരാക്രമണത്തിനായി ഗൂഢാലോചന നടത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ചയാണ് യുവാക്കളെ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സ്‌ഫോടനത്തിന് പദ്ധതിയിട്ടാണ് ബംഗളൂരുവിൽ എത്തിയത് എന്ന് വ്യക്തമായത്. തടിയന്റവിട നസീറാണ് നിർദ്ദേശം നൽകിയത് എന്നും ഇവർ പറഞ്ഞിരുന്നു.
Discussion about this post