ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോളേജ് വിദ്യാർത്ഥിനിയെ തലയ്ക്കടിച്ചുകൊന്ന് യുവാവ്. കമല നെഹ്രു കോളേജിൽ വിദ്യാർത്ഥിനിയായ നർഗീസ് എന്ന 25 കാരിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ മാളവ്യനഗർ അരബിന്ദോ കോളേജിന് പുറത്തായിരുന്നു സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് നർഗീസിന്റെ ആൺസുഹൃത്തായ ഇർഫാൻ എന്ന 28 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നർഗീസ് ഇർഫാന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണം. നർഗീസിന്റെ കുടുംബം വിവാഹത്തെ എതിത്തതോടെ നർഗീസ് ഇർഫാനോടു സംസാരിക്കാതായി. ഇത് ഇർഫാനെ കുപിതനാക്കി ഈ വർഷം ബിരുദപഠനം പൂർത്തിയാക്കിയ നർഗീസ് മാളവ്യ നഗറിൽ കോച്ചിങ് ക്ലാസുകളിൽ പങ്കെടുത്തിരുന്നു. ഇവിടെ എത്തിയപ്പോഴാണ് ഇർഫാൻ നർഗീസിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്.
അരബിന്ദോ കോളേജിന് സമീപത്തുള്ള പാർക്കിനുള്ളിൽ വച്ച് ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയത്. രക്തം വാർന്ന നിലയിൽ കണ്ടെത്തിയ നർഗീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇർഫാൻ പിടിയിലായത്.
Discussion about this post