തിരുവനന്തപുരം : മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വളളം മറിഞ്ഞ് അപകടം. വളളത്തിൽ ഉണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. രാവിലെ 7:20 ന് ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
അഞ്ചുതെങ്ങ് സ്വദേശികളായ ബാബു, ക്രിസ്റ്റിദാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോസ്റ്റൽ പോലീസും, മറൈയിൻ എൻഫോഴ്സ്മെന്റും, മത്സ്യത്തൊഴിലാളികളും ചേർന്നാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ടുകൾ അപകടത്തിൽ പെടുന്നത് വർദ്ധിച്ചുവരികയാണ്. മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും പരാതികൾ നൽകിയിട്ടും അധികാരികൾ ഇതുവരെ നടപടികൾ എടുത്തിട്ടില്ല.
Discussion about this post