കാസർകോട് : റെയിൽ പാളത്തോട് ചേർന്ന് കാർ നിർത്തിയിട്ട് അറ്റകുറ്റപ്പണികൾ മുടക്കിയ കാറുടമയ്ക്ക് പിഴ. കാഞ്ഞങ്ങാട് ഐങ്ങോത്തെ ഇ. ത്രിഭുവനാണ് പിഴ ചുമത്തിയത്. കാസർകോട് റെയിൽവേ പോലീസിന്റേതാണ് നടപടി. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു. നീലേശ്വരം റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.
റെയിൽവേ സ്റ്റേഷന്റെ കിഴക്കു ഭാഗത്ത് അറ്റകുറ്റപ്പണി നടക്കുന്ന പാളത്തോട് ചേർന്നായിരുന്നു ഇയാൾ കാർ നിർത്തിയിട്ടിരുന്നത്. ഇതേ തുടർന്ന് മണിക്കൂറുകളോളം എജിൻ നിർത്തിയിടേണ്ടി വന്നു.
റെയിൽ ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് ത്രിഭുവനെതിരെ കേസെടുത്തത്. അനധികൃതമായി വാഹനം നിർത്തിയതിന് ഇയാൾക്കെതിരെ ആർ പി എഫും പിഴ ചുമത്തിയിട്ടുണ്ട്.
Discussion about this post