കൊച്ചി; ആലുവയിൽ ബിഹാർ സ്വദേശിയായ അഞ്ചു വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പോലീസിന് നേരെ വിമർശനം ഉയരുന്നു. കുട്ടിയെ കാണാതായി 21 മണിക്കൂറിന് ശേഷം മൃതദേഹം കണ്ടെത്തിയതും പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടും കുട്ടിയിലേക്കെത്താനാവാത്തതും വീഴ്ചയാണെന്ന് പലരും വിമർശിച്ചു. ഇതിനിടെ മകളെ മാപ്പ് എന്ന് കേരള പോലീസ് പോസ്റ്റർ പങ്കുവയ്ക്കുകയും ചെയ്തു. മകളേ മാപ്പ് , കുഞ്ഞിനെ ജീവനോടെ മാതാപിതാക്കൾക്കരികെ എത്തിക്കാനുള്ള ശ്രമങ്ങൾ വിഫലമായി. കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി അറസ്റ്റിൽ എന്നായിരുന്നു പോസ്റ്റർ.
പോലീസിന് എതിരെ വിമർശനം ഉയർന്നതോടെ, സംഭവത്തിൽ പോലീസിന് വിഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സമർത്ഥമായ രീതിയിൽ പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കുട്ടിയെ കാണാതായതിന്റെ വാർത്തകൾ പുറത്ത് വന്നത് ഇന്നലെ ഏഴ് മണിയോടെയാണ്. 9.30-ഓടെ പ്രതിയെ പിടികൂടാൻ കഴിഞ്ഞു. എന്നാൽ അപ്പോൾ പ്രതി മദ്യലഹരിയിലായിരുന്നു. വളരെ പെട്ടെന്ന് തന്നെ പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post