തിരുവനന്തപുരം: വാഹനമോടിക്കുന്നതിനിടെ കവിൾ ചൊറിഞ്ഞതിന് പിഴയിട്ട് എഐ ക്യാമറ. തിരുവനന്തപുരം വർക്കലയിൽ ആണ് വിചിത്ര സംഭവം. ആംബുലൻസ് ഡ്രൈവറായ രാമന്തളി സ്വദേശി സജീദിനാണ് ബൈക്കോടിക്കുന്നതിനിടെ കവിൾ ചൊറിഞ്ഞതിന് പിഴയിട്ടത്.
കഴിഞ്ഞ ദിവസമാണ് പിഴയൊടുക്കാൻ ആവശ്യപ്പെട്ട് സജീദിന് നോട്ടീസ് ലഭിച്ചത്. നിയമലംഘനത്തിന് 2,500 രൂപ പിഴ ഒടുക്കാൻ ആണ് നിർദ്ദേശം. ഇക്കഴിഞ്ഞ 15 ന് ഉച്ചയ്ക്ക് 12.38 ഓടെയാണ് നിയമ ലംഘനം നടന്നത് എന്നാണ് സജീദിന് ലഭിച്ച നോട്ടീസിൽ പറയുന്നത്. ബൈക്കിൽ പോകുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവിന് നോട്ടീസ് നൽകിയിരിക്കുന്നത്.
എന്നാൽ താൻ കവിൾ ചൊറിഞ്ഞത് ആണെന്നും മൊബൈൽ ഫോൺ പോക്കറ്റിൽ തന്നെയുണ്ടെന്നും സജീദ് വ്യക്തമാക്കി. മൊബൈൽ പോക്കറ്റിൽ തന്നെയാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും ഇയാൾ മോട്ടോർവാഹന വകുപ്പിന് കൈമാറിയിട്ടുണ്ട്. എന്നാൽ നിർബന്ധമായും പിഴ അടയ്ക്കണം എന്നാണ്
മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത് എന്നും സജീദ് പറഞ്ഞു.












