ഭാഷകളുടെ ഉത്ഭവവും വ്യാപന രീതിയും പലപ്പോഴും ഗവേഷകർക്കിടയിൽ തർക്കവിഷയമാണ്. ഇപ്പോൾ ചില പുതിയ പഠനഫലങ്ങൾ പറയുന്നത് സംസ്കൃതവും ഗ്രീക്കും പോലെയുള്ള ചില ഭാഷകൾ 8000 വർഷങ്ങൾക്ക് ആവർഭവിക്കപ്പെട്ടിരുന്നു എന്നാണ്. ആധുനികവും പുരാതനവുമായ ചരിത്ര ഇൻഡോ-യൂറോപ്യൻ ഭാഷകളുടെ ഒരു ഡാറ്റാബേസ് തയ്യാറാക്കി അവയെ ബയേസിയൻ ഫൈലോജെനെറ്റിക് അനുമാനത്തിന്റെ മാതൃകകൾ ഉപയോഗിച്ച് വിശകലനം ചെയ്താണ് ഗവേഷകർ ഈ പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
കഴിഞ്ഞ നൂറ്റാണ്ടിലെ മിക്ക ചരിത്ര ഗവേഷണങ്ങളും സംസ്കൃതത്തിന് 5000 വർഷത്തെ പഴക്കമായിരുന്നു കണക്കാക്കിയിരുന്നത്. സയൻസ് മാഗസിൻ റിപ്പോർട്ട് പ്രകാരം ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പഠനഫലങ്ങൾ എണ്ണായിരത്തോളം വർഷങ്ങൾക്കു മുൻപ് തന്നെ സംസ്കൃതം ഒരു സ്വതന്ത്ര ഭാഷയായി പരിണമിക്കാൻ ആരംഭിച്ചിരുന്നു എന്ന് കണക്കാക്കുന്നു. മുൻകാലങ്ങളിൽ ഇന്തോ-യൂറോപ്യൻ ഭാഷകളുടെ ഉത്ഭവ സ്ഥാനം തെക്കൻ റഷ്യയിലെ വിശാലമായ പുൽപ്രദേശങ്ങൾ ആയിരുന്നു എന്നാണ് കണക്കാക്കിയിരുന്നത്. ഇപ്പോൾ നടത്തിയിരിക്കുന്ന ഭാഷാപരവും ജനിതകപരവുമായ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ഇന്തോ-യൂറോപ്യൻ ഭാഷകളുടെ മധ്യപൂർവേഷ്യയിലെ ഫലഭൂയിഷ്ഠ പ്രദേശങ്ങൾ ആണെന്നാണ്.
ഈ പുതിയ കണ്ടെത്തലുകൾ അനുസരിച്ച് സിന്ധുനദീതട സംസ്കാരത്തിന് മുമ്പ് തന്നെ സംസ്കൃതം പരിണമിച്ചതായി അനുമാനിക്കാവുന്നതാണ്. 8000 വർഷങ്ങൾക്ക് മുമ്പ് സംസ്കൃതവും ഗ്രീക്കും പ്രത്യേക ശാഖകളായി വ്യതിചലിച്ചതായാണ് ഈ പഠനം പറയുന്നത്. ലോകജനസംഖ്യയുടെ പകുതിയോളം പേരും സംസാരിക്കുന്നത് ഇന്തോ-യൂറോപ്യൻ ഭാഷാ കുടുംബത്തിലെ ഭാഷയാണെങ്കിലും ഇതിന്റെ പൊതു പൂർവ്വിക ഭാഷ യുറേഷ്യയിൽ എവിടെയാണ് കൃത്യമായി ഉത്ഭവിച്ചത് എന്ന് ഇപ്പോഴും അജ്ഞാതമാണ്. 6500 വർഷങ്ങൾക്ക് മുമ്പ് പോണ്ടിക്-കാസ്പിയൻ പുൽമേടുകളിൽ നിന്നും പശുക്കളും കുതിരകളുമായി സഞ്ചാരം നടത്തിയിരുന്നവരിൽ നിന്നാണെന്ന് ഒരു വാദവും 5000 വർഷങ്ങൾക്കു മുൻപ് കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്നവർ ഉപയോഗിച്ചിരുന്ന ഭാഷയാണെന്ന് മറ്റൊരു വാദവും നിലവിലുണ്ട്. എന്നാൽ സംസ്കൃതം അടക്കമുള്ള ഇന്തോ-യൂറോപ്യൻ ഭാഷകളുടെ ഉത്ഭവം റഷ്യൻ പുൽമേടുകളിൽ നിന്നല്ല പകരം മധ്യപൂർവേഷ്യയിലെ ഫലഭൂയിഷ്ഠ പ്രദേശങ്ങളിൽ നിന്നുമാണ് എന്നുള്ള ഈ പുതിയ കണ്ടെത്തൽ പല പുതിയ പഠനങ്ങൾക്കും കൂടുതൽ ചർച്ചകൾക്കും ഗവേഷണങ്ങൾക്കും വഴിവയ്ക്കുന്നതാണ്.
Discussion about this post