മെയ് പത്താം തീയതി രാത്രി പാകിസ്താനിലേക്ക് ഇന്ത്യ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിക്കൊണ്ടിരിക്കുക ആണ്. പാക് എയർഫോഴ്സ് ദിവസങ്ങളായി ഹൈ അലെർട്ടിൽ ആണ്. 24 മണിക്കൂറും പാക് എയർസ്പേസിൽ ഉള്ള വിമാനങ്ങളെയും ഇന്ത്യയിലേക്ക് വിട്ടു കൊണ്ടിരിക്കുന്ന ഡ്രോണുകളെയും ക്രൂയിസ് മിസൈലുകളെയും നിയന്ത്രിക്കുന്നത് റാവൽപിണ്ടിയിലെ ചക്ലാല കണ്ടോൺമെൻറിൽ ഉള്ള നൂർ ഖാൻ എയർബേസിൽ നിന്നാണ്.
എയർ ഡിഫൻസ് റഡാറുകളും കംപ്യൂട്ടറുകളും ചൈന നൽകുന്ന സാറ്റലൈറ്റ് ഫീഡും എല്ലാം ഒരുമിച്ച് കൊണ്ടുവന്നു ഏകോപിപ്പിയ്ക്കുന്ന C4i സംവിധാനങ്ങൾ ഉള്ള കമാന്റ് ആന്റ് കണ്ട്രോൾ സെന്റർ ഇവിടെ ആണ് ഉള്ളത്. പാകിസ്താന്റെ ഏറ്റവും സംരക്ഷിയ്ക്കപ്പെടുന്ന വില കൂടിയ മിലിറ്ററി അസറ്റുകളിൽ ഒന്ന്. വില പിടിച്ച സിസ്റ്റങ്ങൾ എന്നതിലപ്പുറം ആധുനിക പരിശീലനം സിദ്ധിച്ച പാക് എയർ ഫോഴ്സിന്റെ ക്രീം ആയ ഓഫീസർമാർ ആണ് ഇവിടെ ജോലി ചെയ്യുന്നത്. രണ്ട് ഷിഫ്റ്റുകളിൽ ആയി ബാക്ക് അപ്പ് ടീമുകൾ അടക്കം 150-200 ഓഫീസർമാർ ഏത് സമയത്തും പാക്ക് ആകാശങ്ങൾ ഇവിടെ നിന്ന് നിരീക്ഷിക്കുന്നുണ്ടാവും.
ഡ്രോണുകളുടെ നിയന്ത്രണവും പരിശീലനവും ആയി ബന്ധപ്പെട്ട് കുറച്ച് തുർക്കി സൈനിക ഓഫീസർമാരും ഇവിടെ ഉണ്ടാവാറുണ്ട്.
High value target ആയത് കൊണ്ട് തന്നെ ഭൂമിയ്ക്ക് അടിയിലേക്ക് നിർമ്മിച്ച വലിയ ഒരു മിലിട്ടറി ഗ്രേഡ് കോൺക്രീറ്റ് ബങ്കറിൽ ആണ് ഇത് പ്രവർത്തിക്കുന്നത്. നേരിട്ടുള്ള ഒരു മിസൈൽ ഹിറ്റിനെയും ആർട്ടില്ലറി സ്ട്രൈക്കിനെയും അതിജീവിയ്ക്കാൻ ഡിസൈൻ ചെയ്ത ഇതിന് ചുറ്റും നിരവധി ആന്റി എയർക്രാഫ്റ്റ് സിസ്റ്റങ്ങളും കാവൽ നിൽക്കുന്നുണ്ട്. അന്ന് രാത്രി ഈ സെന്റർ പതിവിലേറെ തിരക്കിൽ ആയിരുന്നു. ചൂട് പിടിച്ച ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടക്കുമ്പോൾ പാകിസ്താൻ എയർ ഫോഴ്സിന്റെ കണ്ണും കാതും ബുദ്ധികേന്ദ്രവുമായി നൂറ് ഖാൻ സെന്റർ മാറിക്കഴിഞ്ഞിരുന്നു.
ഇന്ത്യൻ എയർഫോഴ്സ് പടിപടിയായി SEAD അഥവാ ശത്രുവിന്റെ എയർ ഡിഫൻസ് സിസ്റ്റങ്ങൾ നശിപ്പിക്കുന്ന നടപടി തുടങ്ങി കഴിഞ്ഞിരുന്നു. ഡ്രോണുകളും ലോയിറ്ററിംഗ് ആയുധങ്ങളും ഉപയോഗിച്ച് ഗ്രൌണ്ട് ബേസ്ഡ് ആയ പാക് എയർ ഡിഫൻസ് റഡാറുകൾ ഒന്നൊന്നായി തകർക്കപ്പെടുമ്പോഴും നൂറ് ഖാൻ ബേസിൽ നിന്ന് അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പറക്കുന്ന AWACS വിമാനം നൽകുന്ന ഇൻപുട്ട് ഉപയോഗിച്ച് പാക് എയർഫോഴ്സ് കാര്യങ്ങൾ നിയന്ത്രണത്തിൽ നിർത്തിയിരിക്കുക ആണ്.
ഇന്ത്യൻ മിസൈലുകൾ പാക് എയർബേസുകളുടെ റൺവേകൾ തകർക്കുകയും ഷെൽട്ടറുകളിൽ നിർത്തി ഇട്ടിരുന്ന യുദ്ധവിമാനങ്ങളെ ലക്ഷ്യം വെയ്ക്കുകയും ചെയ്തു. അപ്പോഴും പാകിസ്താൻ എയർഫോഴ്സിന്റെ ഹൃദയമായി നൂർഖാനിലെ C4i സെന്റർ മിടിച്ച് കൊണ്ടിരുന്നു. ബങ്കർ ബസ്റ്റർ ബോംബുകളുടെ നേരിട്ടുള്ള ഹിറ്റിന് പോലും അതിനെ തൊടാൻ കഴിഞ്ഞേക്കണം എന്നില്ല എന്നാണ് കരുതപ്പെട്ടിരുന്നത്. യുദ്ധവിമാനങ്ങൾക്ക് അങ്ങോട്ട് അടുക്കാനോ കൃത്യമായി മിസൈൽ കൊണ്ട് ലക്ഷ്യം വെയ്ക്കാനോ സാധിയ്ക്കാത്ത വിധം പ്രതിരോധങ്ങൾ ശക്തമാണ് എന്നും.
എന്നാൽ അക്കില്ലീസിന്റെ കാല് പോലെ ഒരു ചെറു പഴുത് ഇന്ത്യയുടെ ചാരക്കണ്ണുകൾ അവിടെയും കണ്ടെത്തിയിരുന്നു. ഭൂമിയ്ക്ക് അടിയിൽ ഉള്ള ബങ്കറിൽ നിന്നുള്ള വായു സഞ്ചാരവും എയർകണ്ടീഷനിങ്ങും ക്രമീകരിക്കുന്ന ഒരു ചെറിയ എയർ ഹോൾ അഥവാ HVAC vent. 45 സെന്റിമീറ്റർ വലിപ്പമുള്ള ഒരു ചതുരം. എന്ന് പറഞ്ഞാൽ എന്ത് വലിപ്പം വരും? സ്കൂളിൽ ഉപയോഗിച്ചിരുന്ന വലിയ മുപ്പത് സെന്റിമീറ്റർ സ്കെയിന്റെ കൂടെ ചെറിയ 15 സെന്റിമീറ്റർ സ്കെയിൽ കൂടി കൂട്ടിയാൽ ഉള്ള വലിപ്പം. അത് കൊണ്ട് ഒരു സ്ക്വയർ ഉണ്ടാക്കിയാൽ ഒരു പക്ഷിക്കൂടിന്റെ വലിപ്പം വരും. ചെറിയ ഒരു ആമസോൺ ഡെലിവറി ബോക്സ് പോലെ ഒരു ചതുരം. അതും നേരെ മുകളിൽ അല്ല സൈഡിലെ ചുമരിൽ.
ഇന്ത്യൻ എയർസ്പേസിൽ ഫോർവേഡ് പൊസിഷനിൽ നിന്നിരുന്ന ഒരു Su 30 MKI ടീം ലീഡിന്റെ ഇയർ പീസിൽ കാത്തിരുന്ന ആ നിർദ്ദേശം എത്തി. നിമിഷങ്ങൾക്കകം നൂറുകണക്കിന് കിലോ ഭാരമുള്ള ഒരു മിസൈൽ ബോഡിയിൽ നിന്ന് വേർപ്പെടുമ്പോൾ ഉള്ള കുലുക്കത്തിൽ വിമാനം എടുത്തെറിഞ്ഞ പോലെ മുകളിലേക്ക് പൊന്തിയത് പൈലറ്റ് ശ്രമപ്പെട്ട് നിയന്ത്രിക്കുന്നു. വിമാനത്തിൽ നിന്ന് വേർപെട്ട് താഴേയ്ക്ക് വീണു കൊണ്ടിരിക്കുന്ന മിസൈൽ പൊടുന്നനെ വെളുത്ത പുക തുപ്പിക്കൊണ്ട് ജീവൻ വെച്ച് വെട്ടിതിരിഞ്ഞ് മുന്നോട്ട് കുതിയ്ക്കുന്നു.
നിമിഷങ്ങൾക്കകം പാക് എയർസ്പേസിൽ പ്രവേശിക്കുന്ന മിസൈൽ വേഗത കൈവരിച്ച് കൊണ്ടേ ഇരിയ്ക്കുന്നു. പാക്ക് റഡാറുകളിലും AWACS വിമാനത്തിലും ഇൻകമിംഗ് മിസൈൽ രജിസ്റ്റർ ചെയ്യപ്പെടുന്നു. പക്ഷേ ഒരു ബ്രഹ്മോസ് മിസൈലിന്റെ എയർ ബ്രീത്തിങ് റാം ജെറ്റ് എഞ്ചിൻ സൂപ്പർസോണിക് വേഗത കൈവരിച്ച് കഴിഞ്ഞാൽ അവർക്ക് പിന്നീട് കണ്ടു നിൽക്കുക അല്ലാതെ കാര്യമായി ഒന്നും ചെയ്യാൻ ഇല്ല. ശബ്ദത്തിന്റെ മൂന്നിരട്ടി വേഗതയിൽ പാഞ്ഞ് വരുന്ന അതിനെ തടുക്കാൻ കഴിയുന്ന ഒന്നും ഈ ഭൂഖണ്ഡത്തിൽ തന്നെ ഇല്ല.
മിനിട്ടുകൾക്കുള്ളിൽ നൂർഖാൻ എയർബേസിലേക്ക് പാഞ്ഞ് എത്തിയ ബ്രഹ്മോസ് മിസൈൽ ഇന്ത്യയുടെ നാവിക് സാറ്റലൈറ്റ് സിസ്റ്റം നൽകുന്ന ലൊക്കേഷൻ മാപ്പിങ്ങും അതിന്റെ മെമ്മറിയിൽ ഉള്ള C4i സെന്ററിന്റെ ചിത്രങ്ങളുമായി ഒത്തു നോക്കി. ഒരു സീൽക്കാര ശബ്ദത്തോടെ ടെർമിനൽ വെലോസിറ്റി കൈവരിച്ച ശേഷം ഫണം വിടർത്തിയ നാഗത്തെ പോലെ ബ്രഹ്മോസ് വായുവിൽ S ആകൃതിയിൽ വളഞ്ഞ് പുളഞ്ഞ് C4i സെന്ററിന്റെ HVAC വെന്റിലേക്ക് ഒരു അസ്ത്രം ലക്ഷ്യത്തെ ഭേദിക്കുന്നത് പോലെ ഇടിച്ച് കയറി. സ്ഫോടനം നടന്നു സെക്കന്റുകൾക്ക് ശേഷമാണ് ഇടിമുഴക്കം പോലെ മിസൈൽ വരുന്ന ശബ്ദം നൂറ് ഖാൻ എയർബേസിൽ മുഴങ്ങിയത്.
Mach 3 വേഗതയിൽ ഒരു കോൺക്രീറ്റ് കൂടിനുള്ളിലേക്ക് തടസം ഇല്ലാതെ വന്നു ഇടിച്ച മിസൈലിന്റെ കൈനറ്റിക് എനർജി ഒട്ടും പുറത്തേക്ക് പോകുന്നില്ല. മിസൈലിന്റെ ഇംപാക്ടിൽ തന്നെ കമാന്റ് സെൻററിൽ ഉള്ള ആളുകളും സിസ്റ്റങ്ങളും ബാഷ്പീകരിക്കപ്പെടുന്നു. മിസൈലിന്റെ എക്സ്പ്ലോസീവ് പേലോഡിന്റെ വിസ്ഫോടനത്തിൽ കോൺക്രീറ്റ് ബോക്സ് നെടുകെ പിളർന്ന് ഭൂമിയ്ക്ക് മുകളിലേക്ക് പൊങ്ങി ഉയർന്ന് താഴേക്ക് തന്നെ ഇരിയ്ക്കുന്നു. ഒരു പക്ഷേ ഇത്ര ചെറിയ സൈസിൽ ഉള്ള ലക്ഷ്യം ഭേദിച്ച് ഇത്ര ദൂരത്ത് നിന്ന് ഇത്ര ഹൈ വാല്യു ടാർഗറ്റ് മിസൈൽ ഉപയോഗിച്ച് തകർത്തതിൽ ഇത് ലോക റെക്കോർഡ് ആയേക്കാം.
നിമിഷ നേരം കൊണ്ട് ആകാശത്തുള്ള പാക് യുദ്ധവിമാനങ്ങൾ blind ആയി പോകുന്നു. സാറ്റലൈറ്റ് ഫീഡും കമാന്റ് സെന്ററുമായുള്ള ബന്ധവും നഷ്ടപ്പെട്ട പാക് എയർഫോഴ്സിന്റെ CAP ടീമുകൾ ഒന്നൊന്നായി ലാന്റ് ചെയ്ത് തുടങ്ങുന്നു.
മിനിറ്റുകൾക്കകം പാക്ക് എയർസ്പേസ് പ്രതിരോധം ഇല്ലാത്ത അവസ്ഥയിൽ ആവുന്നു. ഇതിനെ തുടർന്ന് പാക്ക് DGMO ഇന്ത്യൻ ജനറലിനെ വിളിച്ച് വെടിനിർത്തൽ ആവശ്യപ്പെടുന്നു.
Discussion about this post