റാഞ്ചി: മുഹറം ഘോഷയാത്രയ്ക്കിടെ ദേശീയപതാകയിൽ കൃത്രിമം ചെയ്ത് അനാദരവ് കാണിച്ച സംഭവത്തിൽ 18 പേർക്കെതിരെ കേസ്. ഝാർഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. റാഞ്ചിയിൽ നിന്ന് 175 കിലോമീറ്റർ മാറി ചെയിൻപൂർ സ്റ്റേഷൻപരിധിയിലാണ് ഘോഷയാത്ര നടന്നത്.
കല്യാൺപൂർ-കങ്കാരിയിലെ മുഹറം ഘോഷയാത്രയ്ക്കിടെ, മുഹറം ഘോഷയാത്രയിൽ ‘ദേശീയ പതാക’ ഉപയോഗിച്ചിരുന്നു. ഡിജെ പാട്ടിനൊപ്പം വീശിയ ദേശീയ പതാകയുടെ നടുക്ക് അശോകചക്രത്തിന് പകരം ഉറുദുവിൽ ഉള്ള എഴുത്തുകളാണ് ഉണ്ടായിരുന്നത്. പതാകയുടെ അടിയിൽ വാളിന്റെ ചിത്രവും ഉണ്ടായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് 1971 ലെ ദേശീയ മാനത്തോടുള്ള അധിക്ഷേപങ്ങൾ നിരോധിക്കൽ നിയമപ്രകാരം സംഭവത്തിൽ 18 പേർക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
സെക്ഷൻ 153 (എ) (ബി), 120 (ബി) എന്നീ വകുപ്പുകളും ദേശീയ പതാകയെ അപമാനിച്ചതിന് മറ്റ് വിവിധ വകുപ്പുകളും പ്രകാരവും പേരുള്ള 13 പേർക്കെതിരെയും പേര് വെളിപ്പെടുത്താത്ത 5 പേർക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ചെയിൻപൂർ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ രൂപേഷ് കുമാർ ദുബെ പറഞ്ഞു.വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടാൻ തിരച്ചിൽ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.
ദേശീയ പതാകയിൽ കൃത്രിമം കാട്ടിയ സംഭവം സത്യമാണെന്നും ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയതിനു പുറമെ ദേശീയ പതാകയെ അപമാനിച്ചതുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ പ്രകാരം 18 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് ഋഷഭ് ഗാർഗ് അറിയിച്ചു.
കഴിഞ്ഞവർഷത്തെ മുഹറം ഘോഷയാത്രയിൽ കാൺപൂരിലും സമാനമായ സംഭവമുണ്ടായിരുന്നു
Discussion about this post