Thursday, July 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തരംകിട്ടുമ്പോൾ വടക്കോട്ട് നോക്കി കുരയ്ക്കുന്ന സാംസ്‌കാരിക നായകർ എവിടെ?; അപമാനഭാരം കൊണ്ട് തല കുനിഞ്ഞുപോയ നടനെയും കാണുന്നില്ല; ആലുവയിലെ പെൺകുട്ടിയുടെ മരണത്തിൽ പ്രതികരണവുമായി കൃഷ്ണകുമാർ

by Brave India Desk
Jul 31, 2023, 10:28 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ആലുവയിൽ അഞ്ച് വയസ്സുകാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കാൻ തയ്യാറാകാത്ത സാംസ്‌കാരിക നായകരെയും സിനിമാ താരങ്ങളെയും രൂക്ഷമായി വിമർശിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ആലുവയിലെ കൊച്ച് പെൺകുട്ടിയുടെ മുഖം ധാരാളം ചോദ്യങ്ങളാണ് നമുക്ക് മുൻപിൽ ഉയർത്തുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

തരംകിട്ടുമ്പോഴെല്ലാം വടക്കോട്ട് നോക്കി കുരയ്ക്കുകയും ഓരിയിടുകയും ചെയ്യുന്ന സാംസ്‌കാരിക നായകരെ കാണുന്നില്ല. പേരുപോലും അറിയാത്ത ഗ്രാമങ്ങളിൽ നടക്കുന്ന പീഡന വാർത്തകൾ വളച്ചൊടിച്ച് മെഴുകുതിരി കത്തിക്കുന്ന പ്രബുദ്ധരെ കാണുന്നില്ല. അപമാനഭാരം കൊണ്ട് രണ്ട് ആഴ്ച മുൻപ് തല താണുപോയ പ്രമുഖനെയും ഇപ്പോൾ കാണുന്നില്ലെന്നും കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ചു. ഈ സർക്കാരിന്റെ ഭരണത്തിൽ നമുക്ക് അപായഭീതിയില്ലാതെ ജീവിക്കാൻ സാദ്ധ്യമല്ല. ഹിന്ദുവായി ജനിച്ചാൽ പ്രത്യേകിച്ചുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

മെഡിക്കൽ കോളേജ് മോർഫിംഗ് കേസ്: ഇരുപതിലേറെ ഇരകൾ; മുഖ്യപ്രതി എബേൽ അഗസ്റ്റിനെതിരെ കൂടുതൽ കേസുകൾക്ക് ഒരുങ്ങി പോലീസ്!

‘നിങ്ങൾക്കൊക്കെ അമ്മമാരുണ്ടല്ലോ…’; തനിക്കെതിരെ വൃത്തികെട്ട വ്യാജപ്രചാരണം, മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി!

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയപ്പെട്ട സഹോദരങ്ങളെ?

ഇന്നലെ ഉച്ച മുതൽ ഇന്നീ നിമിഷംവരെ, ഉള്ളിൽ നന്മയുള്ള ഏതൊരു മലയാളിയും മനസ്സും മനഃസാക്ഷിയും മരവിച്ച ഒരവസ്ഥയിലാണ്. ആലുവയിലെ ആ കൊച്ചുപെൺകുട്ടിയുടെ മുഖം വലിയ നടുക്കവും, വീണ്ടും ഒരുപിടിചോദ്യങ്ങളും നമുക്കുമുന്നിലുയർത്തുന്നു. ഒപ്പം, അടക്കാൻ പറ്റാത്തത്രയും നിസ്സഹായതയും രോഷവും.

തരംകിട്ടുമ്പോഴെല്ലാം വടക്കോട്ടു നോക്കി കുരക്കുകയും ഓരിയിടുകയും ചെയ്യുന്ന ഒരു സാംസ്‌കാരിക നായയെയും നാമിപ്പോൾ കാണുന്നില്ല. മണിപ്പൂരിലോ കാശ്മീരിലോ, പേരുപോലുമറിയാത്ത ഏതെങ്കിലും ഉൾനാടൻ വടക്കേ ഇന്ത്യൻ ഗ്രാമത്തിലോ നടക്കുന്ന ഒരു പീഡനവാർത്ത വളഞ്ഞൊടിഞ്ഞ് ഇവിടെയെത്തുമ്പോൾ മെഴുകുതിരി കത്തിക്കാൻ തീപ്പെട്ടി തപ്പുന്ന പ്രബുദ്ധ മലയാളികളെ നാമിപ്പോൾ കാണുന്നില്ല. ഒന്നുരണ്ടാഴ്ചകൾക്കു മുൻപ്, അപമാനഭാരംകൊണ്ട് താണുപോയ ഇവിടുത്തെയൊരു പ്രമുഖ സിനിമാനടന്റെ തല അതിനുശേഷമോ ഇപ്പോഴോ, പഴയ സ്ഥാനത്ത് പൊങ്ങിവന്നതായി നാമിപ്പോൾ കാണുന്നില്ല. മദ്യവും മയക്കുമരുന്നും അരാജകത്വവും സ്വജനപക്ഷപാതവും ന്യൂനപക്ഷപ്രീണനവും സമാസമം ചേർത്തുവെച്ചു കേരളത്തെ നമ്പർ വൺ ആക്കിയ ഈ സർക്കാർ ഭരിക്കുമ്പോൾ എനിക്കോ നിങ്ങൾക്കോ, പറക്കമുറ്റാൻ പോലുമാവാത്ത നമ്മുടെയൊക്കെ കൊച്ചുമക്കൾക്കുപോലുമോ ഇവിടെ അപായഭീതിയില്ലാതെ ജീവിക്കാൻ സാധ്യമല്ല. ഹിന്ദുവായി ജനിച്ചുപോയെങ്കിൽ പ്രത്യേകിച്ചും.

2016 മുതൽ ഈ വർഷം മെയ് വരെയുള്ള കണക്കുകൾ പ്രകാരം 31364 കേസുകളാണ് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽത്തന്നെ 9604 എണ്ണം ലൈംഗികാതിക്രമങ്ങളാണ്. 214 കുരുന്നുകളാണ് ഈ കാലയളവിൽ നമ്മുടെ കേരളത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്. കണക്കിൽപ്പടാത്തവ ഇതിലുമെത്രയോ, എത്രയോ ഏറെയായിരിക്കും?
വോട്ടുബാങ്കിൽ മാത്രം കണ്ണുവെച്ച്, ഇവിടെ വന്നടിയുന്ന സകല അന്യസംസഥാന തൊഴിലാളികളെയും അതിഥി, അഭിമാനമെന്നൊക്കെ പേരിട്ടുവിളിച്ച് ആദരിക്കുന്ന സർക്കാരും, ശിങ്കിടികളായ സഖാക്കളും ഒന്നോർത്താൽ നന്ന്. ജനം ഇതുമുഴുവൻ കാണുന്നുണ്ട്. കണക്കുപറയാൻ അവർക്കു കൈതരിക്കുന്നുമുണ്ട്.

കൂടുതലൊന്നും എഴുതാൻ വയ്യ. പുഴുക്കുത്തുവീണുപോയ ഒരു സമൂഹത്തിലെ, പരാജയപ്പെട്ടുനിൽക്കുന്ന ഒരു ഭൂരിപക്ഷത്തിന്റെ അംഗമെന്നും പ്രതീകമെന്നുമുള്ള നിലയിൽ ഇത്ര മാത്രം പറയുന്നു ; മാപ്പു തരിക മകളേ. വരും കാലങ്ങളെങ്കിലും നിന്റെ സഹോദരിമാർക്ക് ജീവഭയമില്ലാതെ പുറത്തിറങ്ങാനും പറന്നുയരാനുമുള്ള അവസരം ഇന്നാട്ടിലുണ്ടാകും. അതിലേക്കായി മാത്രമായിരിക്കും എന്റെ എല്ലാ പരിശ്രമങ്ങളും.

നമ്മുടെയൊക്കെ മനസ്സുകളിലെ ഈ മുറിവുണങ്ങാൻ സർവ്വേശ്വരൻ സഹായിക്കട്ടെ..??

 

Tags: BJPkrishnakumar
Share36TweetSendShare

Latest stories from this section

നെഹ്‌റു ഉണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു: വി.ഡി സതീശൻ

വിമർശിച്ചവർ തന്നെ കടമെടുക്കുന്നു! അധികാരത്തിലേറി 2 മാസം; വി.ഡി. സതീശൻ സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു!

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘ജീവിക്കാൻ സമ്മതിക്കുന്നില്ല’; പയ്യന്നൂരിൽ മുൻ സിപിഎം നേതാവിന്റെ ചെമ്മീൻ ഫാം കത്തിച്ചു, പിന്നിൽ ടി.ഐ മധുസൂദനനെന്ന് ആരോപണം!

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ!

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ!

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

അമ്മ മാനസികാരോഗ്യ കേന്ദ്രത്തിൽ; ഓട്ടിസം ബാധിതയായ 11-കാരിയ്ക്ക് തുണയായി ഹൈക്കോടതി

Discussion about this post

Latest News

പാസ്പോർട്ട് റദ്ദാക്കും ; ജന്തർ മന്തർ അക്രമ സംഭവങ്ങളിൽ പ്രക്ഷോഭകർക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്

പാസ്പോർട്ട് റദ്ദാക്കും ; ജന്തർ മന്തർ അക്രമ സംഭവങ്ങളിൽ പ്രക്ഷോഭകർക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്

ജൂലൈ 24-ന് രാജ്യം സ്തംഭിപ്പിക്കണം ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

ജൂലൈ 24-ന് രാജ്യം സ്തംഭിപ്പിക്കണം ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

കൊണാട്ട് പ്ലേസിലെ ഓഫീസുകളും കടകളും ഇന്ന് വൈകുന്നേരം 6.30 ന് മുമ്പ് അടയ്ക്കാൻ നിർദേശം ; നടപടി സിജെപി പ്രക്ഷോഭത്തിലെ സംഘർഷ സാധ്യത കണക്കിലെടുത്ത്

കൊണാട്ട് പ്ലേസിലെ ഓഫീസുകളും കടകളും ഇന്ന് വൈകുന്നേരം 6.30 ന് മുമ്പ് അടയ്ക്കാൻ നിർദേശം ; നടപടി സിജെപി പ്രക്ഷോഭത്തിലെ സംഘർഷ സാധ്യത കണക്കിലെടുത്ത്

‘സ്ഥാപിത താൽപ്പര്യക്കാർ വിദ്യാർത്ഥികളുടെ ആശങ്കകളെ മുതലെടുക്കുന്നു’: നീറ്റ് പേപ്പർ ചോർച്ച പ്രതിഷേധങ്ങളെക്കുറിച്ച് പ്രസ്താവന ഇറക്കി ഡൽഹി സർവകലാശാല

‘സ്ഥാപിത താൽപ്പര്യക്കാർ വിദ്യാർത്ഥികളുടെ ആശങ്കകളെ മുതലെടുക്കുന്നു’: നീറ്റ് പേപ്പർ ചോർച്ച പ്രതിഷേധങ്ങളെക്കുറിച്ച് പ്രസ്താവന ഇറക്കി ഡൽഹി സർവകലാശാല

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

രാജ്യത്തെ യുവാക്കളുടെ ഭാവി ഏറ്റവും കൂടുതൽ തകർത്തത് മോദി ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

കേരള സ്റ്റോറി നല്ല സിനിമ; കേരളത്തിൽ നടന്ന സംഭവങ്ങളാണ് സിനിമയിലുള്ളത്; സംവിധായകനും രചയിതാവിനും അഭിനന്ദനങ്ങൾ: പ്രതികരണവുമായി മേജർ രവി

അതൊന്നും അറിയാതെയാണ് മായയുടെ പ്രതികരണം,സമരത്തിന് പിന്നിൽ വിദേശ ഫണ്ടും രാജ്യവിരുദ്ധ ഗൂഢാലോചനയും’; മേജർ രവി

നിഹംഗ് സിഖുകാരും സിജെപി പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ; ജന്തർ മന്തറിൽ വീണ്ടും സംഘർഷം

നിഹംഗ് സിഖുകാരും സിജെപി പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ; ജന്തർ മന്തറിൽ വീണ്ടും സംഘർഷം

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

മെഡിക്കൽ കോളേജ് മോർഫിംഗ് കേസ്: ഇരുപതിലേറെ ഇരകൾ; മുഖ്യപ്രതി എബേൽ അഗസ്റ്റിനെതിരെ കൂടുതൽ കേസുകൾക്ക് ഒരുങ്ങി പോലീസ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies