ചെന്നൈ: ഫേസ് ബുക്ക് കാമുകനെ തേടി ഇന്ത്യയിലെത്തി ശ്രീലങ്കൻ യുവതി. ആന്ധ്രാ സ്വദേശിയായ ലക്ഷമണനെ തിരഞ്ഞാണ് ശ്രീലങ്കൻ പൗരയായ ശിവകുമാരി വിഘ്‌നേശ്വരി ഇന്ത്യയിലെത്തിയത്. ഇരുവരും വിവാഹിതരായി.
എന്നാൽ യുവതിയുടെ വിസാ കാലാവധി ഓഗസ്റ്റ് 15 ന് അവസാനിക്കാനിരിക്കെയാണ്. വിസ കാലാവധി അവസാനിക്കും മുൻപ് രാജ്യം വിടണമെന്നും അല്ലെങ്കിൽ കാലാവധി നീട്ടി നൽകാൻ അപേക്ഷ സമർപ്പിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.
സീമ-സച്ചിൻ, അഞ്ജു-നസ്റുല്ല എന്നീ ഇന്ത്യാ-പാക് അതിർത്തി പ്രണയ സംഭവങ്ങൾക്കും തുടർന്നുള്ള അവരുടെ വിവാഹങ്ങൾക്കും പിന്നാലെ, ഉണ്ടായ ഈ സംഭവം നാട്ടുകാരിൽ ആകാംക്ഷയുണർത്തിയിട്ടുണ്ട്.
Discussion about this post