സത്യൻ അന്തിക്കാടിൻറെ സംവിധാനത്തിൽ മോഹൻലാൽ,മീരാ ജാസ്മിൻ, ഭാരത് ഗോപി, ഇന്നസെന്റ്, എന്നിവർ മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച് 2006ൽ പുറത്തിറങ്ങിയ ചിത്രമാണ് രസതന്ത്രം. ദേശിയ അവാർഡ് നേടിയ മൂന്ന് അഭിനേതാക്കൾ ഒന്നിച്ച ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു.
മരപ്പണിക്കാരനായ പ്രേമചന്ദ്രൻ( മോഹൻലാൽ) തന്റെ അച്ഛനുമൊത്ത്( ഭരത് ഗോപി- ബാലൻ മാഷ്) സമാധാനമായി ജീവിക്കുന്ന സമയത്ത് അയാൾ പണിക്ക് പോയ വീട്ടിലെ വേലക്കാരിയെ( മീര ജാസ്മിൻ) സഹായിക്കുന്നു. അവളുടെ അവസ്ഥയും സാഹചര്യവും മനസിലാക്കി അവളെ സഹായിച്ച പ്രേമചന്ദ്രന് ആ സഹായം ഒടുവിൽ വലിയ ബുദ്ധിമുട്ടാകുന്നു. അതിനിടയിൽ പ്രേമചന്ദ്രനോട് പ്രേമം തോന്നുന്ന മീര അവതരിപ്പിച്ച കണ്മണിയോട് അയാൾ തന്റെ മോശമായ ഭൂതകാലം വിവരിച്ചു കൊടുക്കുന്നു.
ചെറുപ്പ കാലത്ത്, സഹോദരിയെ ശല്യം ചെയ്ത വ്യക്തിയെ ചോദ്യം ചെയ്യാൻ പോയതായിരുന്നു പ്രേമചന്ദ്രനും കൂട്ടുകാരനും. ഒടുവിൽ അത് വഴക്കിലേക്ക് നീങ്ങുന്നു. ഒടുവിൽ കൂട്ടുകാരൻ( മുകേഷ് അവതരിപ്പിച്ച ശിവൻ) ചെയ്ത കൊലപാതക കുറ്റം ഏറ്റെടുത്ത് ജയിലിൽ പോയ പ്രേമചന്ദ്രനെ സഹോദരനും സഹോദരിയുമൊക്കെ പുറംതള്ളുന്നു. തനിക്ക് വേണ്ടിയാണ് പ്രേമചന്ദ്രൻ ജയിലിൽ പോയത് എന്ന് മറന്ന സഹോദരിയും, കാശും നല്ല ജോലിയും ഒകെ ആയപ്പോൾ സർവ്വതും മരണ സഹോദരനും മോഹൻലാലിനെ കാണുന്നത് പുച്ഛത്തോടെയാണ്. ആരൊക്കെ പുച്ഛിച്ചാലും പ്രേമനെ ഒരുപാട് സ്നേഹിക്കുന്ന അച്ഛൻ ആണ് അയാളുടെ ബലം.
ഈ ചിത്രത്തെക്കുറിച്ച് പലർക്കും പല ഓർമ്മകൾ ഉണ്ടാകുമെങ്കിലും സത്യൻ അന്തിക്കാട്- മോഹൻലാൽ ടീമിന് ഈ ചിത്രം വെറുമൊരു ഹിറ്റ് ചിത്രമല്ല, ചില ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു. അതേക്കുറിച്ച് മോഹൻലാൽ കൂടി ഭാഗമായി അഭിമുഖത്തിൽ സത്യൻ ഇങ്ങനെ പറഞ്ഞു:
” ഒരുപാട് വർഷമായിരുന്നു ഞങ്ങൾ ഒന്നിച്ചൊരു സിനിമ ചെയ്തിട്ട്. കൃത്യമായി പറഞ്ഞാൽ 12 വർഷം. ഈ കാലയളവിൽ ഒരുപാട് ആളുകൾ ഞങ്ങൾ വഴക്കിലാണ് എന്നൊക്കെ പറഞ്ഞു. എന്നാൽ രണ്ട് ആളുകൾക്കും തിരക്ക് വന്നത് കൊണ്ട് ആണ് ഒന്നിച്ചുള്ള ചിത്രം നടക്കാതെ പോയത്. പക്ഷെ ഞങ്ങൾ ഒന്നിച്ചുള്ള ചിത്രം വേണമെന്ന് ഞങ്ങളെ സ്നേഹിച്ച ഒരുപാട് ആളുകളുടെ ആഗ്രഹമായിരുന്നു. ഇന്നസെന്റ് ചേട്ടനായിരുന്നു ഏറ്റവും ആഗ്രഹം. ലാലിന് വേണ്ടി കഥ ആലോചിക്കാനും ശ്രമിക്കണം എന്നും ഒകെ അദ്ദേഹം പറഞ്ഞു. അങ്ങനെ രസതന്ത്രത്തിലേക്കെത്തി.”
മോഹൻലാലിൻറെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഇതിലെ പ്രേമചന്ദ്രൻ.













Discussion about this post