ന്യൂഡൽഹി : അയർലൻഡിനെതിരെ നടക്കുന്ന ടി20 മത്സരത്തിൽ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. പതിനഞ്ചംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പരിക്കിൽ നിന്ന് വിമുക്തനായി തിരിച്ചെത്തിയ ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബൂമ്രയാണ് ഇന്ത്യൻ ടീം ക്യാപ്ടൻ.
ഓഗസ്റ്റ് 18 മുതൽ 23 വരെ അയർലൻഡിലാണ് മത്സരങ്ങൾ നടക്കുക. റിതുരാജ് ഗെയ്ക്വാദ് ആണ് വൈസ് ക്യാപ്ടൻ. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഓഗസ്റ്റ് 18 നാണ് ആദ്യ ടി20 മത്സരം. ഓഗസ്റ്റ് 20 ന് രണ്ടാമത്തെ മത്സരവും 23 ന് അവസാന മത്സരവും നടക്കും. ഡബ്ലിനിലാണ് മൂന്ന് മത്സരങ്ങളും. ഇന്ത്യൻ സമയം 7.30 നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.
ടീം – ജസ്പ്രീത് ബൂമ്ര ( ക്യാപ്ടൻ ), റിതുരാജ് ഗെയ്ക്വാദ് ( വൈസ് ക്യാപ്ടൻ ), യശസ്വി ജെയ്സ്വാൾ, തിലക് വർമ്മ, റിങ്കു സിംഗ്, സഞ്ജു സാംസൺ ( വിക്കറ്റ് കീപ്പർ ), ജിതേഷ് ശർമ്മ ( വിക്കറ്റ് കീപ്പർ ), വാഷിംഗ്ടൺ സുന്ദർ, ഷാബാസ് അഹമ്മദ്, രവി ബിഷ്ണോയ്, പ്രസിദ്ധ് കൃഷ്ണ, അർഷദീപ് സിംഗ്, മുകേഷ് കുമാർ, ആവേശ് ഖാൻ
Discussion about this post