ജോലിയില്‍ നിന്ന് വിരമിക്കുക എന്നൊതൊക്കെ നമ്മളെ സംബന്ധിച്ചെടുത്തോളം കുറഞ്ഞത് ഒരു അമ്പത് വയസ്സിന് ശേഷം മാത്രം ആലോചിക്കേണ്ട കാര്യമാണ്. പക്ഷേ ഓസ്‌ട്രേലിയയില്‍ തന്റെ പന്ത്രണ്ടാം പിറന്നാളിനൊപ്പം വിരമിക്കല്‍ പാര്‍ട്ടിയും കൂടി നടത്താന്‍ ആലോചിക്കുകയാണ് പതിനൊന്നുകാരിയായ ഒരു മില്യണയര്‍ സിഇഒ. പിക്‌സി കര്‍ട്ടിസ് എന്ന മിടുക്കിയാണ് ബാല്യം വിടുന്നതിന് മുമ്പ് ജോലിയില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നത്.
ഓസ്‌ട്രേലിയയിലെ പ്രായം കുറഞ്ഞ സംരംഭകയായ പിക്‌സി പിക്‌സീസ് ഫിഡ്‌ജെറ്റ്‌സ് എന്ന പേരിലുള്ള അവളുടെ കളിപ്പാട്ട കമ്പനിയുടെ സിഇഒ ആണ്. 2021ല്‍ അമ്മയായ റോക്‌സി ജസെന്‍കോയോടൊപ്പമാണ് പിക്‌സി തന്റെ കമ്പനി സ്ഥാപിക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ വന്‍ ലാഭമാണ് പിക്‌സിയുടെ കമ്പനി നേടിയത്. ഒരു മാസം ഈ കൊച്ചു മില്യണയര്‍ 133,000 ഡോളര്‍ (ഒരു കോടിയിലധികം രൂപ) സമ്പാദിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമ്മ തന്നെയാണ് പന്ത്രണ്ടാം പിറന്നാളിനൊപ്പം വിരമിക്കല്‍ പാര്‍ട്ടിയും നടത്താമെന്ന ആശയം പിക്‌സിക്ക് നല്‍കിയത്. ജീവിതത്തില്‍ വിദ്യഭ്യാസത്തിനുള്ള പ്രാധാന്യം കണക്കിലെടുത്തുകൊണ്ടായിരുന്നു ഇത്. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് പിക്‌സി ബിസിനസില്‍ നിന്നും താത്കാലികമായി പടിയിറങ്ങാനിരിക്കുന്നത്.
പിറന്നാളാഘോഷത്തിന് വരുന്ന അതിഥികള്‍ക്കുള്ള ബാഗ് കാണിച്ചുകൊണ്ടുള്ള ഒരു വീഡിയോ പിക്‌സി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ചര്‍മ്മപരിപാലനത്തിന് വേണ്ടിയുള്ള ഉല്‍പ്പന്നങ്ങളും ഗ്ലോ ലിപ് ട്രീറ്റ്‌മെന്‌റുകളും അടക്കം 50 ഡോളറിന്റെ സാധനങ്ങളാണ് ബാഗിലുള്ളത്. ഓസ്‌ട്രേലിയയിലെ അഡംബര ബ്യൂട്ടി ബ്രാന്‍ഡായ MCoBeatuy ആണ് അതിഥികള്‍ക്കുള്ള ബാഗുകള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
പകര്‍ച്ചവ്യാധി കാലത്താണ് പിക്‌സി തന്റെ ബിസിനസ് ആരംഭിച്ചത്. തലയില്‍ ധരിക്കുന്ന ബോയില്‍ നിന്നും ഫിഡ്‌ജെറ്റ് സ്പിന്നറിലേക്ക് ബിസിനസ് വളരുകയായിരുന്നു. തന്റെ ആഡംബര ജീവിതകഥകള്‍ ഇടയ്ക്കിടയ്ക്ക് പിക്‌സി 130,000 ഫോളോവേഴ്‌സ് ഉള്ള ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. സ്വന്തമായി ഒരു മേഴ്‌സിഡിസ് ബെന്‍സും ഈ മില്യണയര്‍ക്ക് ഉണ്ട്. പത്താം പിറന്നാളിന് അമ്മമാണ് ഈ ആഡംബര കാര്‍ പിക്‌സിക്ക് വാങ്ങിക്കൊടുത്തത്.













Discussion about this post