പാലക്കാട്: ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഭർത്താവ് മരിച്ചു. പല്ലശ്ശന സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു ഇയാൾ ചികിത്സയിൽ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഭാര്യ കാർത്തികയെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. സ്വന്തം ശരീരത്തിലും കാർത്തികയുടെ ശരീരത്തിലും പെട്രോൾ ഒഴിച്ച ശേഷം ഇയാൾ തീ കൊളുത്തുകയായിരുന്നു. പെട്ടെന്ന് കാർത്തിക കുതറിമാറി. അതിനാൽ നിസാര പരിക്കുകൾ മാത്രമാണ് കാർത്തിയക്ക് ഉണ്ടായത്. എന്നാൽ പ്രമോദിന് സാരമായി പരിക്കേൽക്കുകയായിരുന്നു.
പെട്രോൾ ഒഴിക്കുന്നത് കണ്ട കുട്ടികൾ നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാർത്തികയെ ആലത്തൂർ താലൂക്ക് ആശുപത്രിയിലും പ്രമോദിനെ തൃശ്ശൂരിലേക്കും എത്തിക്കുകയായിരുന്നു.
Discussion about this post