മുംബൈ; പൂനെയിലെ ലോകമാന്യ തിലക് സമാരക് മന്ദിർ ട്രസ്റ്റിൻറെ ലോക്മാന്യ തിലക് അവാർഡ് പ്രധാനമന്ത്രിയ്ക്ക് സമർപ്പിച്ചു. “ഇത് എനിക്ക് അവിസ്മരണീയമായ നിമിഷമാണ്,” ലോകമാന്യ തിലക് ദേശീയ അവാർഡ് ഏറ്റുവാങ്ങിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പൂനെയിൽ പറഞ്ഞു. ലോകമാന്യ ബാലഗംഗാധര തിലകിന്റെ സ്മൃതിദിനവുമായി ബന്ധപ്പെട്ടാണ് പരിപാടി.സ്വാതന്ത്ര്യസമര സേനാനി ബാലഗംഗാധര തിലകിന്റെ 103-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയെ പുരോഗതിയുടെ പടവുകളിൽ മുന്നേറാൻ സഹായിച്ചത് നരേന്ദ്രമോദിയുടെ അതിശക്തമായ നേതൃത്വപാടവമാണെന്നും , ഈ നേട്ടത്തിനുള്ള അംഗീകാരമായാണ് പുരസ്കാരം സമർപ്പിക്കുന്നതെന്നും സംഘാടകർ പറഞ്ഞു.
“ഇത് എനിക്ക് അവിസ്മരണീയമായ നിമിഷമാണ്. പുരസ്താര തുര നമാമി ഗംഗേ പദ്ധതിക്ക് സംഭാവന ചെയ്യും. . “ഈ അവാർഡ് രാജ്യത്തെ 140 കോടി ജനങ്ങൾക്ക് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”പ്രധാനമന്ത്രി പറഞ്ഞു. ലോകമാന്യ തിലകിന് യുവ പ്രതിഭകളെ തിരിച്ചറിയാനുള്ള അതുല്യമായ കഴിവുണ്ടായിരുന്നു, വീർ സവർക്കർ അത്തരത്തിലൊരാളാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പരിപാടിയിൽ ശരദ് പവാർ മുഖ്യാതിഥി ആയിരുന്നു. ഉപമുഖ്യമന്ത്രി അജിത് പവാറും പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുക്കാനുളള ശരദ് പവാറിന്റെ തീരുമാനത്തിനെതിരെ ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. തീരുമാനം പുനപരിശോധിക്കണമെന്നാണ് ഉദ്ധവ് ആവശ്യപ്പെട്ടത്.
Discussion about this post