ന്യൂഡൽഹി: ബ്രിഗേഡിയർ റാങ്ക് മുതൽ മുകളിലേക്ക് ഉള്ളവർക്ക് പൊതു യൂണിഫോം ഏർപ്പെടുത്താനുള്ള സുപ്രധാന തീരുമാനവുമായി ഇന്ത്യൻ ആർമി. അടുത്തിടെ സമാപിച്ച ആർമി കമാൻഡർമാരുടെ യോഗത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചകൾ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ശിരോവസ്ത്രം, ഷോൾഡർ റാങ്ക് ബാഡ്‌ജുകൾ, ഗോർജറ്റ് പാച്ചുകൾ, ബെൽറ്റുകൾ, ഷൂകൾ എന്നിവ ഇനി മുതൽ പൊതുവായവ ആയിരിക്കും എന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഈ ഒരു ചുവടു വെപ്പ് സൈനിക ഉദ്യോഗസ്ഥർക്കിടയിൽ സേവന തത്പരത വർദ്ധിപ്പിക്കുമെന്നും, ഉദ്യോഗസ്ഥർക്കിടയിയിലെ ബന്ധങ്ങൾ ശക്തമാക്കുകയും ചെയ്യുമെന്നാണ് നിരീക്ഷണം.
പൊതുവായ യൂണിഫോം എന്ന ആശയം എല്ലാ ഉയർന്ന റാങ്കിലുള്ള ഓഫീസർമാർക്കും ഒരു പൊതു വ്യക്തിത്വം ഉറപ്പാക്കുമെന്നും ഇന്ത്യൻ സൈന്യത്തിന്റെ യഥാർത്ഥ ധാർമ്മികത ഇതിലൂടെ വ്യക്തമാക്കാൻ സാധിക്കുമെന്നും സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, കേണൽമാർ മുതൽ താഴേക്കുള്ള ഉദ്യോഗസ്ഥർ ധരിക്കുന്ന യൂണിഫോമിൽ മാറ്റമില്ല.
Discussion about this post