കൊല്ലം: സംസ്ഥാനത്ത് വീണ്ടും വിദേശ വനിതയ്ക്ക് പീഡനം. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കൻ വനിതയുടെ പരാതിയിൽ ചെറിയഴീക്കൽ സ്വദേശികളായ നിഖിൽ, ജയൻ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വള്ളിക്കാവ് അമൃതപുരിയിൽ എത്തിയതായിരുന്നു 44 വയസ്സുള്ള അമേരിക്കൻ വനിത. കഴിഞ്ഞ ദിവസം ആശ്രമത്തോട് ചേർന്നുള്ള ബീച്ചിൽ ഇരിക്കുകയായിരുന്നു ഇവർ. ആ സമയം പ്രതികൾ അവിടേയ്ക്ക് എത്തുകയായിരുന്നു. തുടർന്ന് വനിതയുമായി സൗഹൃദം സ്ഥാപിച്ച ശേഷം സിഗരറ്റ് നൽകി. എന്നാൽ വേണ്ടെന്ന് പറഞ്ഞപ്പോൾ മദ്യം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
തുടർന്ന് ആളൊഴിഞ്ഞ വീട്ടിലേക്ക് ഇവരെ കൊണ്ടുപോയി. ഇതിന് ശേഷം മദ്യം നൽകി ബോധം കെടുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ബോധം വന്നതോടെ യുവതി ആശ്രമത്തിൽ എത്തി അധികൃതരോട് വിവരങ്ങൾ പറഞ്ഞു. അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്.
സംഭവത്തിൽ കരുനാഗപ്പള്ളി പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post