ന്യൂഡല്‍ഹി : മുസ്ലീം സഹോദരിമാർക്കൊപ്പം രക്ഷാബന്ധന്‍ ആഘോഷിക്കൂ എന്ന് ബിജെപി നേതാക്കളോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. ഒഡീഷ, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ബിജെപി എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്.
ബിജെപി സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ട് മുത്തലാഖ് നിരോധിക്കാനായത് മുസ്ലീം സ്ത്രീകള്‍ക്ക് വലിയ സുരക്ഷിതത്വമാണ് നല്‍കിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മുസ്ലീം സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താൻ സർക്കാർ അവതരിപ്പിച്ചിട്ടുള്ള പദ്ധതികളെക്കുറിച്ചും മോദി എംപിമാരുമായി സംസാരിച്ചു.
2019 ലാണ് മുസ്ലീം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. ഇതുപ്രകാരമാണ് കേന്ദ്രസർക്കാർ മുത്തലാഖിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്.
സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന നിരവധി വികസന പദ്ധതികള്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും മികച്ച ബന്ധം നിലനിര്‍ത്താന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞുവെന്ന് എംപിമാരുടെ സംഘം അഭിപ്രായപ്പെട്ടു.













Discussion about this post